Post Header (woking) vadesheri

സ്‌കൂള്‍ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഓട്ടോഡ്രൈവര്‍ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സ്‌കൂള്‍ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഓട്ടോഡ്രൈവര്‍ മരിച്ചു. പുന്നയൂര്‍ക്കുളം ചെറായി സ്‌കൂളിന് എതിര്‍വശം താമസിക്കുന്ന കൊട്ടേപ്പാട്ട് ബാബു 55 ആണ് മരിച്ചത് ..തിങ്കളാഴ്ച വൈകീട്ട് ചെറായി ജി യു പി സ്‌കൂള്‍ വിട്ട് കുട്ടികളുമായി പോകുന്നതിനിടയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Arya bhavan inner

Second Paragraph  Sarovaram(working)

തുടര്‍ന്ന് ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തി അടുത്ത വീട്ടില്‍ കയറി വിവരം അറിയിച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് പുന്നയൂര്‍ക്കുളം ശാന്തി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം വിദേശത്തായിരുന്ന ബാബു അടുത്തകാലത്താണ് പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര രതാമസമാക്കിയത്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

പ്രവാസി സംഘം ചെറായി യൂണിറ്റ് ജോയിന്‍ സെക്രട്ടറിയാണ് പരേതന്‍. രജിതയാണ് ഭാര്യ. അശ്വിനി ഏക മകളാണ്. സംസ്‌ക്കാരം ചൊവ്വാഴ്ച നടത്തും