ക്രിസ്മസ് ആഘോഷം അലങ്കോലപെടുത്തിയ ചാവക്കാട് എസ് ഐ യുടെ നടപടി ഫാസിസ്റ്റ് നിലപാട് :മുരളീധരൻ
ചാവക്കാട് : പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം
അലങ്കോലപെടുത്തിയ ചാവക്കാട് എസ് ഐ യുടെ നടപടി ഫാസിസ്റ്റ് നിലപാട്
തെളീയിക്കുകയാണന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ അഭിപ്രായപെട്ടു.
പാലയൂര്‍ സെന്റ് തോമസ് ചര്‍ച്ച് ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴത്തെയും വിശ്വാസികളെയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
കേരളത്തില്‍ രണ്ടിടങ്ങളില്‍ ഫാസിസ്റ്റുകള്‍ ക്രിസ്മസ് പുല്‍ കൂടുകള്‍ തകര്‍ക്കുകയും വിശ്വാസികളെ ഭീക്ഷണി പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ചാവക്കാട് നീതി നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രിസ്മസ് ആഘോഷം അലങ്കോലപെടുത്തുകയായിരുന്നു.
1995ല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഖകരമായ നടത്തിപ്പിനാണ് മൈക്ക് പെര്‍മിഷന്‍ നിയമം കര്‍ശനമാക്കിയത്.
എന്നാല്‍ മത ആഘോഷങ്ങളെ ഈ നിയമം കര്‍ശനമായി ബാധിച്ചിരുന്നില്ല.
പാലയൂര്‍ പോലെയുള്ള ലോകം അറിയപെടുന്ന ഒരു ദേവാലയത്തില്‍ പോലീസ് നടത്തിയ നടപടി കണ്ടില്ലന്നു നടിക്കാന്‍ കഴിയില്ല. എസ് ഐ യെ സസ്‌പെന്റ് ചെയ്യണമെന്ന് മുരളീധരന്‍ ആവശ്യപെട്ടു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിണ്ടന്റ് സി എച്ച് റഷീദ് ജില്ലാ ട്രഷറര്‍ ആര്‍ വി അബ്ദുറഹീം, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, കെ പി ഉമ്മര്‍ എന്നിവരും യു ഡി എഫ് നേതാക്കളും സന്നിഹി തരായിരുന്നു.