Post Header (woking) vadesheri

ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി വീൽചെയർ നൽകി സൗഹൃദ കൂട്ടായ്മ

Above Post Pazhidam (working)

ഗുരുവായൂർ : ഉമ്മൻ ചാണ്ടിയുടെ ദീപ്ത സ്മരണയിൽ സ്നേഹ കൂട്ടായ്മ കരുതലിന്റെ കരങ്ങൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു,
പ്രാരംഭഘട്ടമായി കാരുണ്യ പ്രവർത്തനങ്ങളുടേ ഭാഗമായി ഗുരുവായൂർ കോട്ടപ്പടി രജിസ്റ്റാർ ഓഫീസിൽ വീൽ ചെയർ നൽകി.

Ambiswami restaurant

രജിസ്ട്രേഷന് വേണ്ടി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വികലാംഗർ, പ്രായമായവർ അവശത അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസകരമാവും ഈ പ്രവർത്തനം യു.എ.ഇ.യിലേ സാമൂഹിക പ്രവർത്തകൻ സി. സാദിഖ് അലിയുടെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നൽകിയത് മുനിസിപ്പൽ കൗൺസിലർ രേണുക ഷങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.രാമകൃഷ്ണൻ സബ് രജിസ്ട്രാർ കെ.സി മനോജിന് വീൽ ചെയർ കൈമാറി.സൗഹൃദ കൂട്ടായ്മ അംഗങ്ങളായ ഹസ്സൻ വടക്കേക്കാട്, അനിൽ.ഐ കെ, അഷറഫ് തറയിൽ, തുടങ്ങിവർ ചടങ്ങിൽ സന്നിഹിതരായി.