
വഖഫ് ഭേദഗതി ബിൽ, കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ മാർച്ച് നടത്തി

തൃശൂർ : മുസ്ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്കാരവും പുരോഗതിയും നിലനിൽപ്പും എല്ലാ നിലക്കും ഇല്ലായ്മ ചെയ്യാൻ ലക്ഷ്യം വെക്കുന്ന വഖഫ് ഭേദഗതി ബിൽ ഉടനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി തൃശൂർ ചെട്ടിയങ്ങാടി സുന്നി മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ചു.

പ്രതിഷേധ മാർച്ചിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഐ. എം. കെ ഫൈസി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ : പി.യു അലി, ഫിനാൻസ് സെക്രട്ടറി അബ്ദുള്ള കുട്ടി ഹാജി, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം ഷമീർ എറിയാട് ജില്ലാ സെക്രട്ടറി സൈഫുദ്ധീൻ, , എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഷാഫി ഖാദിരി ,ജനറൽ സെക്രട്ടറി അനസ്, എസ് എം എ ജില്ലാ പ്രസിഡണ്ട് അബ്ദുഹാജി, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, എസ് ജെ എം ജില്ലാ പ്രസിഡണ്ട് മുഹമ്മദാലി സഅദി , ജനറൽ സെക്രട്ടറി എസ് എം കെ തങ്ങൾ, നേതാക്കളായ മുസ്തഫ കാമിൽ സഖാഫി, വരവൂർ മൂഹിയിദ്ധീൻ സഖാഫി, ജമാൽ ഹാജി, സി. വി. എം. മുസ്തഫ സഖാഫി റാഫിദ് സഖാഫി തുടങ്ങിയവർ നേതൃത്വം നല്കി.

മാർച്ച് സ്വരാജ് റൗണ്ട് ചുറ്റി ഇ. എ.എസ് സ്ക്വയറിൽ എത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ,എം എൽ എ പി. ബാലചന്ദ്രൻ, ഉത്ഘാടനം ചെയ്തു സി.പി ഐ എം ജില്ലാ സെക്രട്ടേറി യേറ്റ് അംഗം പി കെ ഷാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഒ ബി ജനീഷ്, മറ്റു മത പണ്ഡിതർ തുടങ്ങിയവർ പ്രസംഗിച്ചു അഡ്വക്കേറ്റ് പി യൂ അലി സ്വാഗതവും. ഷമീർ എറിയാട് നന്ദി യും പറഞ്ഞു.