Header 1 vadesheri (working)

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ്, നിർമാണം ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം

Above Post Pazhidam (working)

തൃശൂർ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി
ബന്ധപ്പെട്ട് കെട്ടിടനിർമാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയുടെ തുടർനടപടികളുടെ ഭാഗമായി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി.

First Paragraph Rugmini Regency (working)


ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട്
എൻ ഐടിയിലെ
വിദഗ്ധ സമിതി കെട്ടിടങ്ങളുടെ സാങ്കേതിക ക്ഷമത പരിശോധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. എൻ.ഐ.ടി. കാലിക്കറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടങ്ങൾ സ്ട്രക്ച്ചറലായി ബലമുള്ളവയാണെങ്കിലും,ഭൂമിയുടെയും,കെട്ടിടത്തിൻ്റെയും ഫലപ്പെടുത്തുന്നതിനായി
ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.


ഇപ്പോഴത്തെ സാഹചര്യത്തിൽ കെട്ടിടം നിർമ്മിക്കുന്നതിന്
സർക്കാരിന് തടസ്സങ്ങൾ ഒന്നുംതന്നെയില്ലെങ്കിലും അനാവശ്യ മീറ്റിംഗുകൾ നടത്തി നിർമ്മാണം സർക്കാർ വൈകിപ്പിക്കുകയാണ്. വിദഗ്ധ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രണ്ട് മീറ്റിംഗുകൾ ഒന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും മറ്റൊന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യ ത്തിലും നടത്തിയെങ്കിലും നിയമോപദേശം തേടാൻ തീരുമാനിച്ച് പിരിയുകയായിരുന്നു.
ഈ മാസം വീണ്ടും ഹൈക്കോടതി ഈ കേസ് പരിഗണിക്കുന്നുണ്ട് .
കെട്ടിടനിർമാണം ഏറ്റെടു ക്കുന്ന വിഷയത്തിൽ സർക്കാ ർ ആരെയോ ഭയക്കുകയാണ്.
നിയമോപദേശത്തിൻ്റെ കാര്യം പറഞ്ഞ് ഇനിയും സർക്കാർ പദ്ധതിയിൽ നിന്ന് പിറകോട്ട് പോകാനും ഹൈക്കോടതിയിൽ മൗനം തുടരാനുമാണ് ഭാവമെങ്കിൽ
ശക്തമായ സമരപരിപാടികൾ നേതൃത്വം നൽകുമെന്ന് അനിൽ അക്കര അറിയിച്ചു

Second Paragraph  Amabdi Hadicrafts (working)