Header 1 = sarovaram
Above Pot

വൈശാഖം തുടങ്ങി, ഗുരുവായൂരിൽ വൻ ഭക്ത ജനത്തിരക്ക്; ഭണ്ഡാര ഇതര വരുമാനം 60.16 ലക്ഷം.

ഗുരുവായൂർ : വൈശാഖ മാസാരംഭ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂത പൂർവ്വമായ ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെട്ടത് .ദർശനത്തിനുള്ള ഭക്തരുടെ വരി തെക്കേ നടപ്പന്തലും നിറഞ്ഞ് പടിഞ്ഞാറെ നട പന്തൽ വരെ എത്തി .തിരക്ക് നിയന്ത്രിക്കാനായി ഉച്ച പൂജ കഴിഞ്ഞ ശേഷം കൊടി മരം വഴി നേരെ ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ കയറ്റി വിട്ടു .ചുറ്റമ്പല പ്രദിക്ഷണവും ശയന പ്രദിക്ഷണവും അനുവദിച്ചില്ല

മേല്പത്തൂർ ആഡിറ്റോറിയതിന് തെക്ക് ഭാഗത്ത് നിർമിച്ച താല്ക്കാലിക പന്തലിലേക്ക് ഭക്തരുടെ വരി എത്തിച്ചില്ല , ഇന്നലെ അവിടെ മണിക്കൂറുകളോളം വരി നിന്ന ഭക്തർ അവശരായാണ് ക്ഷേത്ര ദർശനം നടത്തിയത് വായു സഞ്ചാരം ലഭിക്കാതെ കൂട്ടിലിട്ട അവസ്ഥയിൽ ആയിരുന്നു ഭക്തർ

Astrologer

നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 12,00 ,230 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് .തുലാഭാരം വഴിപാട് വക യിൽ 20,89,365 രൂപയും ക്ഷേത്രത്തിലേക്ക് ലഭിച്ചു ,പാൽപായസം 5,92,526 രൂപക്കും നെയ്പായസം 1,58,220 രൂപക്കും ഭക്തർ ശീട്ടാക്കിയിരുന്നു 456 കുരുന്നുകൾക്കും വൈശാഖ മാസ ആരംഭ ദിനത്തിൽ ചോറൂൺ നൽകി . ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് വിറ്റ് 1,68,300 രൂപയും കിട്ടി ഇന്ന് ഭണ്ഡാര ഇതര വരുമാനമായി അകെ 60,16,128 രൂപ യാണ് ഭഗവാന് ലഭിച്ചത്

അക്ഷയ തൃതീയ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പൻ്റെ ദിവ്യമോഹനരൂപം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റ് വാങ്ങാൻ ഭക്തർക്ക് അവസരം. ശനിയാഴ്ച രാവിലെ 5 മണി മുതൽ ക്ഷേത്രത്തിനുള്ളിലെ പ്രത്യേക കൗണ്ടർ വഴിയാകും വിൽപ്പന. പരിപൂർണ പരിശുദ്ധിയുള്ള 2 ഗ്രാം, 3 ഗ്രാം, 5 ഗ്രാം ,10 ഗ്രാം സ്വർണ്ണ ലോക്കറ്റുകൾ ഭക്തർക്ക് ലഭിക്കും

Vadasheri Footer