Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് വ്യാജ സത്യവാങ്ങ് മൂലം നൽകിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് വ്യാജ സത്യവാങ്ങ് മൂലം നൽകിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് ആരോപണം . പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനമാണ് പ്രശാന്തിന്റേത് . ജോലിയിൽ കയറു മ്പോൾ ദേവസ്വത്തിന് നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നത് പിതാവിന് പകരം മറ്റാരെ യും ആശ്രിത നിയമനത്തിന്റെ ഭാഗമായി ദേവസ്വത്തിൽ നിയമിച്ചിട്ടില്ല എന്ന് അവകാശ പ്പെടുന്നു .

Astrologer

എന്നാൽ പിതാവ് വേണു ഗോപാലിന്റെ ആശ്രിത നിയമനമായി മാതാവ് കെ സരോജിനിയെ 1988 ജനുവരി 17 ന് അന്നത്തെ അഡ്മിനിസ്ട്രേറ്റർ എൻ ബാലചന്ദ്രൻ ദേവസ്വം മെഡിക്കൽ സെന്ററിൽ നിയമിച്ചിരുന്നു . പിന്നീട് വർഷങ്ങൾക്ക് ശേഷം അവർ രാജി വെച്ചതിന് ശേഷമാണ് എ വി പ്രശാന്തിന്‌ നിയമനം നൽകുന്നത് . ഒരു വ്യക്തിക്ക് വേണ്ടി രണ്ട് ആശ്രിത നിയമനം നടത്താൻ കേരള സർവീസ് റൂൾ പ്രകാരം പാടില്ല . അതിനെ മറി കടക്കാനാണ് വ്യാജ സത്യവാങ് മൂലം നൽകി ജോലിയിൽ പ്രവേശിച്ചതെന്ന ആരോപണം ആണ് ഉയരുന്നത് .

ഇത് സംബന്ധിച്ച് വയനാട് സ്വദേശി ദേവസ്വം കമ്മീഷണർക്ക് പരാതി നല്കയിട്ടുണ്ട്‌ . ഈ മാസം അവസാനം വിരമിക്കുന്ന കമ്മീഷണർ രാഷ്ട്രീയ സമ്മർദ്ദം കാരണം അതിൽ നടപടികൾ എടുക്കാതെ ഫയൽ പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്ന ആരോപണവും പുറത്തു വരുന്നുണ്ട് . കമ്മീഷണർ നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ .

മുൻ ഭരണ സമിതി അംഗമായ എൻ രാജു വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്. ഇതിനെതിരെ കൊടുത്ത പരാതികളിൽ ഒന്നും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതു കൊണ്ടാണ് ഓവർ സീയർ ആയി ജോലിചെയ്തിരുന്ന രാജു അറ്റൻഡർ ആയി വിരമിക്കേണ്ടി വന്നത് .

Vadasheri Footer