Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ രശീതി നൽകി പണം തട്ടി , “ആന” പിടിയിൽ

ഗുരുവായൂർ : അടുപ്പിച്ചു ലഭിച്ച രണ്ടു അവധി ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് ഗുരുവയൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . ഇത് മുതലെടുത്ത് വ്യാജ രശീതി നൽകി തൊഴിയിക്കാൻ ശ്രമിച്ച ക്ഷേത്രം ജീവനക്കാരനെ കയ്യോടെ പിടി കൂടി .എന്നാൽ ജീവനക്കാരനെതിരെ നടപടി എടുക്കാൻ ഭരണസമിതി ഭയക്കുന്നതായി ആക്ഷേപം . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താൻ എത്തിയ ഇതര സംസ്ഥാന ഭക്തരെയാണ് പണം വാങ്ങി, ഉപയോഗിച്ച രശീതി നൽകി തട്ടിപ്പ് നടത്തിയത് .

First Paragraph  728-90

രാവിലെ നിർമ്മാല്യ ദർശനം നടത്താൻ ഉപയോഗിച്ച ശീട്ട് എടുത്ത് നെയ് വിളക്ക് ശീട്ടാക്കാൻ വന്നവർക്ക് നൽകി പണം തട്ടിക്കുകയായിരുന്നു . ശീട്ടുമായി തൊഴാൻ ചെന്നപ്പോൾ അവിടെ യുണ്ടായിരുന്നു കെൽസോ പ്രതിനിധി ഇവരെ തടഞ്ഞു , തുടർന്ന് കൗണ്ടറിൽ നിന്നും രശീതി കൊടുത്ത ജീവനക്കാരനെ ഭക്തർ കാണിച്ചു കൊടുത്തു .
തോട്ടത്തിൽ രവീന്ദ്രൻ ചെയർ മാൻ ആയിരുന്ന സമയത്ത് ആന പാപ്പനായി നിയമിച്ച ശേഷം ക്ഷേതത്തിലേക്ക് പുനർ നിയമനം നൽകിയ ആന എന്ന പേരിൽ അറിയപ്പെടുന്ന ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയത്

Second Paragraph (saravana bhavan

ജോലിക്ക് കയറിയ അന്ന് മുതൽ തുടങ്ങിയതാണ് പണം വാങ്ങി തൊയിക്കൽ എന്ന കലാപരിപാടി , ഇപ്പോൾ ക്ഷേത്രത്തിലെ സഹ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപക്ക് പ്രതിമാസം 7,500 രൂപ പലിശക്ക് നൽകുന്ന വൻ പലിശക്കാരൻ ആയി മാറി . കോഴിക്കോട് എം എൽ എ യായ തോട്ടത്തിൽ രവീന്ദ്രന്റെ ഉറ്റ അനുയായി ആയതിനാൽ നടപടി എടുക്കാൻ ഭയന്ന് നിൽക്കുകയാണ് ഭരണ സമിതി എന്നാണ് പുറത്തു വരുന്ന വിവരം . തൽക്കാലം കുറച്ചു ദിവസം ജോലിയിൽ നിന്നും മാറ്റി നിറുത്തിയ ശേഷം നടപടി എടുക്കാതെ വീണ്ടും ജോലിക്ക് നിറുത്തുന്നതാണ് ഇവിടുത്തെ സ്ഥിരം പതിവ്

അതെ സമയം ഞായറാഴ്ച 1815 പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് വഴി 23,41,690 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത് . തുലാഭാരം വഴിപാട് വകയിൽ 19,47,000 രൂപയും ലഭിച്ചു .6,90,387 രൂപയുടെ പാൽ പായസവും 1,67,040 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു 72,65,001 രൂപയാണ് ഞായറാഴ്ച ക്ഷേത്രത്തിലെ ഭണ്ഡാര ഇതര വരുമാനം തിങ്കളാഴ്ച 1729 പേർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താൻ എത്തിയതിനാൽ 21,95,670 രൂപ ഭഗവാന് ലഭിച്ചു. 22,60,360 രൂപയുടെ തുലാഭാര വഴിപാട് നടന്നു .6,89,724 രൂപയുടെ പാൽ പായസവും 1,55,250 രൂപയുടെ നെയ് വിളക്കും ഭക്തർ ശീട്ടാക്കിയിരുന്നു .69,56,791 രൂപയാണ് കൗണ്ടർ കളക്ഷൻ ആയി ലഭിച്ചത്