Post Header (woking) vadesheri

വ്യാജ പൈൽസ് ചികിത്സ കേന്ദ്രങ്ങളിൽ പരിശോധന നടത്തി

Above Post Pazhidam (working)

തൃശ്ശൂർ :  വ്യാജചികിത്സ കേന്ദ്രങ്ങളിൽ തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷീജ എൻ.എയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

Arya bhavan inner

ആയുഷ് വകുപ്പിൻ്റെ സഹകരണത്തോടെ കുന്നംകുളം കാണിപ്പയ്യൂർ ചാവക്കാട് എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന പൈൽസ് ഫിസ്റ്റുല ചികിത്സാ കേന്ദ്രങ്ങളിൽ ആണ്  പരിശോധന നടത്തിയത് മുനിസിപ്പിലാറ്റിയുടെ ലൈസൻസോ ആരോഗ്യ വകുപ്പിൻ്റെ അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളിൽ ചികിത്സക്കുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഇതര സംസ്ഥാനക്കാരാണ് രോഗികളെ ചികിത്സി ച്ചിരുന്നത്.

Second Paragraph  Sarovaram(working)

ഒരു ക്ലിനിക്കിനെ സംബന്ധിച്ച് ചാവക്കാട് പോലിസ് ഇൻസ്‌പെക്ടർക്ക് നേരിട്ട് റിപ്പോർട്ട് നൽകിയിട്ടുണ്ട് മറ്റ് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട് നിലവിലെ സാഹചര്യങ്ങളിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് നിർദ്ദേശിച്ചു നഗരസഭാധികൃതരെ ഈ വിവരങ്ങൾ അറിയിക്കുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ. അറിയിച്ചു
ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകരമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ചികിത്സ തേടുന്നത് എയ്ഡ്സ് മഞ്ഞപ്പിത്തം ബി തുടങ്ങിയ മാരകരോഗങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ ഇക്കാര്യങ്ങളിൽ ബോധവാൻമാരും അതീവജാഗ്രതയുള്ളവരും ശ്രദ്ധാലുക്കളും ആകണ മെന്ന് ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു

Third paragraph Saravan bhavan

ആയുഷ് വകുപ്പിലെ ഡോ.സാബു, ഡോ.പ്രീത ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് ഭരത്കുമാർ വി.ആർ. ജില്ലാ നേഴ്സിംഗ് ഓഫീസർ ഷീജ ഹെൽത്ത് സൂപ്പർവൈസർമാരായ മനോജ് ചന്ദ്രൻ സി.സി. ,രഗീഷ് കുമാർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനീർ , ഷെബീർ, പ്രമോദ് ചീരൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു

First Paragraph Jitesh panikar (working)