Above Pot

വ്യാജ മുദ്രപത്രം തയ്യാറാക്കി വിറ്റു, സിപിഎം നേതാവിന്‍റെ മകന്‍ ഉള്‍പ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ് പിടികൂടി.

ഇടുക്കി: തമിഴ്നാട്ടില്‍ വ്യാജ മുദ്രപത്രം തയ്യാറാക്കി കേരളത്തില്‍ വിറ്റ കേസില്‍ സിപിഎം നേതാവിന്‍റെ മകന്‍ ഉള്‍പ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ് പിടികൂടി.
നെടുങ്കണ്ടം മുണ്ടിയെരുമ പറമ്ബില്‍ മുഹമ്മദ് സിയാദ്, കോമ്ബയാര്‍ ചിരട്ടവേലില്‍ ബിബിന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം മുന്‍ ഇടുക്കി ജില്ല കമ്മറ്റിയംഗം പി എം എം ബഷീറിന്‍റെ മകനാണ് മുഹമ്മദ് സിയാദ്.

First Paragraph  728-90

Second Paragraph (saravana bhavan

തമിഴ്നാട്ടിലെ കമ്ബത്ത് വീട് വാടകയ്ക്കെടുത്ത് മുഹമ്മദ് സിയാദും ബിബിന്‍ തോമസും ചേര്‍ന്ന് വ്യാജ മുദ്രപത്രങ്ങള്‍ ഉണ്ടാക്കി കേരളത്തില്‍ വിറ്റഴിക്കുകയായിരുന്നു. ഇത് കൂടാതെ കള്ളനോട്ട് ഇടപാടുകള്‍ നടത്തിയിരുന്നതിന്റെ സൂചനകളും തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. കമ്ബത്ത് ഏതാനും മാസങ്ങളായി ഇവര്‍ നടത്തിയിരുന്ന ഇടപാടുകള്‍ സംബന്ധിച്ച്‌ സംശയം തോന്നിയ പൊലീസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെയായിരുന്നു പതിനെട്ടാം കനാല്‍ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പില്‍ നിന്ന് 5000 രൂപയുടെ നാല് വ്യാജ മുദ്രപത്രങ്ങള്‍ കണ്ടെത്തി.

മുണ്ടിയെരുമയില്‍ ആധാരമെഴുത്ത് ഓഫീസ് നടത്തുന്നയാളാണെന്നാണ് മുഹമ്മദ് സിയാദ് പോലീസിനോട് പറഞ്ഞത്. മുദ്രപത്രം വ്യാജമാണെന്ന് മനസ്സിലാക്കിയ പോലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തുകയും, ഇവിടെ നിന്ന് 1000 രൂപയുടെ നാലും 100 രൂപയുടെ രണ്ട് മുദ്രപത്രങ്ങളും, മുദ്രപത്രം പ്രിന്‍റ് ചെയ്യാന്‍ സൂക്ഷിച്ചിരുന്ന 538 പേപ്പറുകളും, മുദ്രപത്രത്തില്‍ പതിക്കാന്‍ ഉപയോഗിച്ചിരുന്ന മുദ്രയും, ഫോട്ടോസ്റ്റാറ്റ് മെഷനും കണ്ടെത്തി. 500 രൂപയുടെ നോട്ടിന്‍റെ ഒരു വശം മാത്രം കോപ്പിയെടുത്ത പേപ്പറുകളും കണ്ടെടുത്തു. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.