വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് അംഗത്വ വിതരണം നടത്തി
ചാവക്കാട് : വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് (ഐഎൻടിയുസി) അംഗത്വ വിതരണോത്ഘാടനം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷനേതാവ് കെ. പി. ഉദയൻ നിർവ്വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ. ഹിറോഷ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി. എസ്. സൂരജ് മുഖ്യാതിഥി ആയി.
ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് വി. കെ. വിമൽ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ. കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.ഗുരുവായൂർ ചാവക്കാട് നഗരസഭാ പരിധിയിലെ തൊഴിലാളികൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു