Post Header (woking) vadesheri

വിവാഹ ആൽബം നൽകിയില്ല, മാട്രിമോണി. കോം ലിമിറ്റഡ് നഷ്ടം നൽകണം.

Above Post Pazhidam (working)

തൃശൂർ : വിവാഹത്തിൻ്റേയും മനസ്സമ്മതത്തിൻ്റേയും ആൽബം, വീഡിയോ സി ഡി എന്നിവ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അരിമ്പൂർ തറയിൽ വീട്ടിൽ ലെയ്ഡിൻ ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി എം ജി റോഡിലെ മാട്രിമോണി.കോം ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.

First Paragraph Jitesh panikar (working)

വിവാഹത്തിൻ്റേയും മനസ്സമ്മതത്തിൻ്റേയും ആൽബം, വീഡിയോ സി ഡി എന്നിവ എടുത്തു നൽകുന്നതിന് 45,000 രൂപ ഈടാക്കിയെന്നും ഇവ നൽകിയില്ലെന്നുമായിരുന്നു ഹർജിക്കാരൻ്റെ ആരോപണം. സമ്മതം നടന്നത് പുതുക്കാട് പള്ളിയിലും, വിവാഹം നടന്നത് എറവ് കപ്പൽ പള്ളിയിലുമായിരുന്നു. ചടങ്ങുകൾ റെക്കോഡ് ചെയ്തിരുന്നു. എന്നാൽ പല തവണ ആവശ്യപ്പെട്ടിട്ടും ആൽബവും സി ഡി യും നല്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതൃകക്ഷിയുടെ പ്രവൃത്തി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തി ഹർജിക്കാരന് ആൽബവും, വീഡിയോ സി ഡി യും നൽകണമെന്നും നഷ്ടപരിഹാരമായി 20000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകണമെന്നും വിധിയിൽ പറയുന്നു. വിധി തിയ്യതി മുതൽ ഒരു മാസത്തിനുള്ളിൽ പ്രവർത്തിച്ചില്ലെങ്കിൽ 30000 രൂപ കൂടുതൽ നൽകണമെന്നും വിധിയിൽ പരാമർശിക്കുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി