Header 1 vadesheri (working)

വിവാഹ വാഗ്ദാനം നൽകി പീഡനം, യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് യുവാവ് വലയിൽ വീഴ്ത്തുകയായിരുന്നു

First Paragraph Rugmini Regency (working)

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു ലൈം​ഗികമായി പീഡിപ്പിച്ചെന്നും പരാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു