വിവാഹത്തിരക്കിൽ വീർപ്പുമുട്ടി ഗുരുവായൂർ
ഗുരുവായൂർ : വിവാഹത്തിരക്കിൽ വീർപ്പുമുട്ടി ക്ഷേത്രവും പരിസരസവും. ചിങ്ങ മാസത്തിലെ മുഹൂർത്തം കൂടുതൽ ഉള്ള ഞായറാഴ്ചയായ ഇന്ന് 188 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . പാർക്കിംഗ് സെന്ററുകളല്ലാം നിറഞ്ഞതോടെ ഇന്നർ റിങ് റോഡും ഔട്ടർ റിങ് റോഡും വിവാഹപ്പാർട്ടികളുടെ വാഹനങ്ങൾ കയ്യടക്കി.
അവധി ദിവസമായതിനാൽ ക്ഷേത്ര ദർശനത്തിനും ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത് . ആയിരം രൂപയുടെ സ്പെഷ്യൽ ദർശനത്തിന് ടിക്കറ്റ് എടുത്ത് ദർശനം നടത്തിയത് 1576 പേരാണ് ഇത് വഴി 20.27 ലക്ഷം രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് ആറ് ലക്ഷം (6,08,632) രൂപയുടെ പാൽപായസമാണ് ഭക്തർ ശീട്ടാക്കിയത് . 1,65, 240 രൂപയുടെ നെയ്പായസവും ശീട്ടാക്കി . തുലാഭാരം വഴിപാട് വഴി 22.57 ലക്ഷം രൂപയും ഭഗവാന് ലഭിച്ചു . ഭണ്ഡാര ഇതര വരുമാനമായി എഴുപത്തിരണ്ട് ലക്ഷത്തിലധികം (72,92,445) രൂപയാണ് ഞായറാഴ്ച ലഭിച്ചത്