Post Header (woking) vadesheri

വിവാഹ രജിസ്‌ട്രേഷൻ ഇനി ഗുരുവായൂർ ക്ഷേത്ര നടയിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ വിവാഹ രജിസ്ട്രേഷൻ നഗരസഭയിൽ ഇനി വധു വരൻ മാർക്ക് ഇരുന്നു തളരണ്ട.നഗരസഭ ക്ഷേത്രനടയിൽ തന്നെ വിവാഹ രജിസ്ട്രേഷനായി പ്രത്യേക കൗണ്ടർ ആരംഭിക്കുന്നു.ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിലാണ് വധൂവരന്മാർക്കായി നഗരസഭ വിവാഹ രജിസ്ട്രേഷനായി പ്രത്യേക കൗണ്ടർ ആരംഭിക്കുന്നത്.

Ambiswami restaurant

ക്ഷേത്രനടയിൽ നടത്തുന്ന വിവാഹങ്ങൾ ക്ഷേത്രനടയിൽ തന്നെ രജിസ്റ്റർ ചെയ്യാം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നഗരസഭ 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഇക്കൊല്ലം ആഗസ്റ്റിന് സ്ത്രീകൾക്കായി നിർമ്മിക്കുന്ന ഷീ സ്റ്റേ തുറന്നു നൽകുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് അറിയിച്ചു.കൗൺസിലർമാരായ എ എസ് മനോജ്,
ആർ. വി.ഷെരീഫ്, പി കെ ശാന്തകുമാരി, കെ പി ഉദയൻ കെ.എം. മഹറൂഫ്, സി എസ് സൂരജ് എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)