ഹാർമോണിയത്തിൽ നാദവിസ്മയം തീർത്ത് പ്രകാശ് ഉള്ള്യേരി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിന്റെ അഞ്ചാം ദിവസം ഡോ: ആനയടി ധനലക്ഷ്മിയുടെ ഗാനാർച്ചന യോടെയാണ് വൈകീട്ട് 6 മുതലുള്ള വിശേഷാൽ സംഗീതകച്ചേരി ആരംഭിച്ചത് “ഗജവദനാമാം പാഹി”- ഹംസധ്വനി രാഗം, രൂപക താളം , എം ഡി രാമനാഥൻ രചിച്ച കീർത്തനം ആലപിച്ചാണ് സംഗീത കച്ചേരിക്ക് തുടക്കം കുറിച്ചത് തുടർന്ന് “ശ്രീ ഈശ്വര പത്മനാഭ” ,കമാസ് രാഗം ,ആദി താളം ത്രിശ്രനട ,സ്വാതി തിരുനാൾ കൃതിയും , “കരുണാം വിദേഹി” -മലഹരി രാഗം , ഖണ്ഡചാപ് താളം ,ഇരയിമ്മൻ തമ്പി കൃതിയും ആ ലപിച്ചു ,
അതിനു ശേഷം “മമഹൃദയ വിഹര” രീതി ഗൗള രാഗം ,ഖണ്ഡ ത്രിപുട താളം ,മൈസൂർ വാസു ദേവരായർ രചിച്ച കൃതിയും ആലപിച്ചു അഞ്ചാമത് സാരമൈന ബിഹാഗ് രാഗം രൂപക താളം സ്വാതിതിരുനാൾ കൃതിയും , അവസാനമായി പഹാടി രാഗത്തിൽ തില്ലാന ,മിശ്രചാപ് ലാൽ ഗുഡി ജയരാമൻ രചിച്ച കീർത്തനവും ആലപിച്ചു .വയലിനിൽ ഡോ വി സിന്ധുവും , അയ്മനം സജീവ് മൃദംഗ ത്തിലും , കുമരകം ഗണേശ് ഗോപാൽ ഘടത്തിലും ,പറവൂർ ഗോപകുമാർ മുഖർ ശംഖിലും പക്കമേളമൊരുക്കി
ഏഴു മണി മുതൽ ബാംഗ്ലൂർ ജി രവി കിരൺ ഗാനാർച്ചന നടത്തി
“പരിപാലയ സരസീ രു ഹ ലോചന”- പന്തുവരാളി രാഗം ആദി താളം സ്വാതി തിരുനാൾ കൃതി യും , “ശ്രീ കൃഷ്ണം ഭജരെ” രൂപവതി രാഗം ത്രശ്രജക താളം ദീക്ഷിതർ കൃതിയും, “തുളസീ ബില്വ കേദാര” ഗൗള രാഗം , ആദി താളം ,ത്യാഗ രാജ കൃതിയും ആലപിച്ചു . വയലിനിൽ ആർ സ്വാമി നാഥനും ഡൽഹി സായ്‌റാം മൃദംഗത്തിലും ഉഡുപ്പി ബാലകൃഷ്ണൻ ഘടത്തിലും പക്കമേള മൊരുക്കി ,
വിശേഷാൽ കച്ചേരിയിൽ അവസാനമായി പ്രകാശ് ഉള്ള്യേരി ഹാർമോണിയത്തിൽ വിസ്മയം തീർത്തു . സൗന്ദര രാജൻ വീണയിലും ഫ്ലൂട്ടിൽ ചേർത്തല രാജേഷ് മൃദംഗത്തിൽ പാലക്കാട് മഹേഷ് കുമാർ തബലയിൽ മഹേഷ് മണിയും പക്കമേളം തീർത്തു