
വിശ്വാസ സംരക്ഷണ മേഖലാ ജാഥക്ക് ബുധനാഴ്ച ഗുരുവായൂരിൽ സ്വീകരണം

ഗുരുവായൂർ : ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കപ്പെടണം എന്നും ആവശ്യപ്പെട്ട് ഒക്ടോബര്‍ 14ന് പാലക്കാട് നിന്നും കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖലാ ജാഥക്ക് ബുധനാഴ്ച ഗുരുവായൂരിൽ സ്വീകരണം നൽകുമെന്ന് കെ. പി സി സി സെക്രട്ടറി കെ.ബി ശശികുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ടി എൻ പ്രതാപൻ വൈസ് ക്യാപ്റ്റൻ ആയിട്ടുള്ള ജാഥ ബുധനാഴ്ച വൈകീട്ട് മൂന്നിന് പടിഞ്ഞാറേ നടയിൽ എത്തിച്ചേരും .

പടിഞ്ഞാറെ നടയിൽ ചേരുന്ന സ്വീകരണ സമ്മേളനം എ ഐ സി സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡൻ്റ് അഡ്വ ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിക്കും. കെ. പി സി സി, ഡി സി സി നേതാക്കൾ പ്രസംഗിക്കും. വിശ്വാസ സംരക്ഷണ സംഗമത്തിൽ കുന്നംകുളം നാട്ടിക, മണലൂർ, ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പ്രവർത്തകർ പങ്കെടുക്കും

വാർത്ത സമ്മേളനത്തിൽ ,ഡി സി സി സെക്രട്ടറി കെ.ഡി വീരമണി , ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ് എന്നിവരും പങ്കെടുത്തു
