Header 1

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് 26-ന് കൊടിയേറ്റും, ഉത്സവം മാര്‍ച്ച് 7-ന്

ചാവക്കാട്: പ്രശസ്തമായ ചാവക്കാട് വിശ്വനാഥക്ഷേത്രോത്സവത്തിന് 26-ന് കൊടിയേറ്റി മാര്‍ച്ച് ഏഴിന് ഉത്സവവും ആറാട്ടും ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ.പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ വാർത്ത സമ്മേളനത്തിൽഅറിയിച്ചു. പത്തു ദിവസം നീളുന്ന ഉത്സവാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന 25-ന് വൈകീട്ട് ഏഴിന് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡനാമജപയജ്ഞം ഉണ്ടാവും. 26-ന് വൈകീട്ട് 7.30-ന് ക്ഷേത്രം തന്ത്രി ഉത്സവത്തിന് കൊടിയേറ്റും. രാത്രി 8.30-ന് തിരുവാതിരക്കളി, നൃത്തം തുടങ്ങിയ കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാവും.

Above Pot

ഉത്സവം വരെയുള്ള പത്തു ദിവസവും രാവിലെ ചുറ്റുവിളക്കും പൂജയും വൈകീട്ട് ഏഴു മുതല്‍ കൈകൊട്ടിക്കളി, തിരുവാതിരക്കളി, നൃത്തം, നാടകം, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടാവും. ഉത്സവദിനമായ ഏഴിന് പുലര്‍ച്ചെ നാല് മുതല്‍ വിശേഷാല്‍ പൂജകള്‍, ഉച്ചക്ക് മൂന്നിന് എഴുന്നള്ളിപ്പ്, വൈകീട്ട് 6.30-ന് ദീപാരാധന എന്നിവയുണ്ടാവും. വൈകീട്ട് 6.40 മുതല്‍ വിവിധ കരകളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തിലെത്തും.

രാത്രി എട്ടിന് നടത്തുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഇരുപതിലേറെ ആനകള്‍ അണിനിരക്കും. കൂട്ടിയെഴുന്നള്ളിപ്പിനോടൊപ്പം കിഴക്കൂട്ട് അനിയന്‍ മാരാരും ഗുരുവായൂര്‍ ശശിമാരാരും നയിക്കുന്ന 151 വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന അരയാല്‍ത്തറമേളം ഉണ്ടാവും. രാത്രി 9.30-ന് ആറാട്ട് എഴുന്നള്ളിപ്പ്, 10.30-ന് ആറാട്ട് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ ഉണ്ടാവും.

ക്ഷേത്രം ട്രഷറര്‍ എ.എ.ജയകുമാര്‍, ഭാരവാഹികളായ കെ.എസ്. അനില്‍, എ.എസ്.രാജന്‍, കെ.കെ.ശങ്കരനാരായണന്‍, ഷിജി പൊന്നരാശ്ശേരി, സുനില്‍ പനയ്ക്കല്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.