Post Header (woking) vadesheri

വിശ്വനാഥ ക്ഷേത്രത്തിൽ ശിവരാത്രിക്ക് “നന്ദഗോവിന്ദം ഭജൻസ്”

Above Post Pazhidam (working)

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവവും ആറാട്ടും 24-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ. പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ അറിയിച്ചു. ക്ഷേത്രത്തിലെ നവീകരിച്ച നാഗക്കാവിന്റെ സമര്‍പ്പണം വെള്ളിയാഴ്ച ദീപാരാധനക്ക് ശേഷം വൈകീട്ട് ആറിന് നടക്കും. ശിവരാത്രി ദിനമായ 15-ന് വൈകീട്ട് 7.30-ന് ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് നന്ദഗോവിന്ദം ഭജന്‍സ്, തിരുവാതിരക്കളി എന്നിവ ഉണ്ടാവും.

First Paragraph Jitesh panikar (working)

കൊടിയേറ്റ ദിനമായ 15 മുതല്‍ ഉത്സവദിവസം വരെ ദിവസവും അന്നദാനം, വൈകീട്ട് നൃത്തം, ഓട്ടന്‍തുള്ളല്‍, നാടകം, ഗാനമേള തുടങ്ങീ കലാപരിപാടികള്‍ എന്നിവയും ഉണ്ടാവും. ഉത്സവദിനമായ 24-ന് രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഉച്ചക്ക് മൂന്നിന് എഴുന്നള്ളിപ്പ്, 6.30-ന് ദീപാരാധന, വൈകീട്ട് 6.40 മുതല്‍ വിവിധ കരകളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ എന്നിവ ഉണ്ടാവും.

രാത്രി എട്ടോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ 30-ലേറെ ആനകള്‍ അണിനിരക്കും. രാത്രി 9.30-ന് ആറാട്ട് എഴുന്നള്ളിപ്പ്, 10.30-ന് ആറാട്ടും തുടര്‍ന്ന് കൊടിയിറക്കലും നടക്കും. ഭാരവാഹികളായ വി.ആര്‍.മുരളീധരന്‍, കെ.എസ്.അനില്‍, പി.പി.രാജന്‍, എന്‍.എസ്.രത്‌നകുമാര്‍, എ.എസ്. രാജന്‍, എം.എസ്. ജയപ്രകാശ്, പി.വി.മോഹനന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.