
ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി വൻ ഭക്തജന തിരക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി . ഞായറാഴ്ച രാത്രി രാത്രി തൃപ്പുകക്കുശേഷം കീഴ്ശാന്തിമാര്‍ കണിയൊരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, കണിക്കൊന്ന, മുല്ലപ്പൂ്, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണ്യം എന്നീ കണിക്കോപ്പുകളാണ് ഒരുക്കുക. അലങ്കാരത്തോടെയുള്ള സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തില്‍
ത്തില്‍ എഴുന്നള്ളിച്ച് വെക്കും.

ശ്രീകോവിലിനു പുറത്ത് നമസ്‌കാര മണ്ഡപ ത്തിലും കണി ഒരുക്കുന്നുണ്ട്. മേല്‍ശാന്തി അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ അദ്ദേഹത്തിന്റെ മുറിയില്‍ കണികണ്ടശേഷം, പുലര്‍ച്ചെ 2.45 -ന് ക്ഷേത്രം മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും . തുടര്‍ന്ന് ഒരുക്കിവെച്ചിട്ടുള്ള തേങ്ങാമുറിയിലെ നെയ്യ്തിരി കത്തിച്ച് ശ്രീഗുരുവായൂരപ്പനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കും.
ശ്രീകോവിലിന്റെ സ്വര്‍ണ വാതിലുകളും ഗോപുരവാതിലും തുറക്കുന്നതോടെ കണി ദര്‍ശനത്തിനായി ഭക്തജനപ്രവാഹം തുടങ്ങും. വിഷു നാളില്‍ കാളന്‍, എരിശ്ശേരി, വറുത്തുപ്പേരി, ഇടിച്ചു പിഴിഞ്ഞ പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ഭഗവാന് നമസ്‌കാര സദ്യ. ലണ്ടനിലെ വ്യവസായി പരേതനായ ഗുരുവായൂർ തെക്കുമുറി ഹരിദാസിന്റെ കുടുംബത്തിന്റെ വകയാണ് വിഷു നാളിലെ വിളക്കാഘോഷം.

രാവിലെയും വൈകീട്ടും പെരുവനം സതീശന്‍ മാരാരുടെ മേളത്തോടെ കാഴ്ചശീവേലി, സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്‍, പേരാമംഗലം ശ്രീക്കുട്ടന്‍ മാരാര്‍ എന്നിവരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ട്..വിഷുക്കണി ദർശനത്തിനായി ഞായറാഴ്ച ഉച്ചക്ക് മുൻപ് തന്നെ ഭക്തർ വരി നില്ക്കാൻ തുടങ്ങി രാത്രി ആയപ്പോഴേക്കും ആയിരങ്ങളാണ് വരിയിൽ നിൽക്കാൻ എത്തിയത്