വിഷുക്കണി ദർശനത്തിനായി ഗുരുപവന പുരിയിലേക്ക് എത്തിയത് ആയിരങ്ങൾ
ഗുരുവായൂർ : വിഷുക്കണി ദർശനത്തിനായി ആയിരങ്ങളാണ് ഗുരുപവന പുരിയിലേക്ക് ഒഴുകി എത്തിയത് . വിഷുക്കണി ദർശനത്തിനായി വെള്ളിയാഴ്ച രാവിലെ പത്തു മുതൽ തന്നെ ഭക്തർ വരി നിന്ന് തുടങ്ങിയിരുന്നു അത്താഴ പൂജ ക്ക് ശേഷം ഭക്തരെ കിഴക്കേ നടയിലെ വരി നിൽ ക്കുന്ന പന്തലിലേക്ക് പ്രവേശിപ്പിച്ചു .
വരിയുടെ അവസാനം കിഴക്കേ നടയും നിറഞ്ഞ് തെക്കേ നടപന്തലിന്റെ ഗേറ്റ് വരെയെത്തി . വിഷു ദിവസം പുലർച്ചെ 2.45 മുതൽ വിഷുക്കണി ദർശനത്തിനായി ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും , രാവിലെ അഞ്ചു മണിവരെ ഭക്തരെ കോടി മരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് കടത്തിവിടും . ഭക്തരെ നിയന്ത്രിക്കാൻ ഗുരുവായൂർ പോലീസും ദേവസ്വം സെക്യൂരിറ്റിയും സജീവമായി ഉണ്ട്