Post Header (woking) vadesheri

വിസ വാഗ്ദാനം നൽകി പണം തട്ടൽ, യുവാവ് അറസ്റ്റിൽ.

Above Post Pazhidam (working)

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അവിട്ടത്തൂർ സ്വദേശി ചോളിപ്പറമ്പിൽ സിനോബ് (36) ആണ് അറസ്റ്റിലായത്.

Ambiswami restaurant

ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴിയാണ് തട്ടിപ്പ്. അയർലൻഡ്, പോർച്ചുഗൽ എന്നീ വിദേശ രാജ്യങ്ങളിലേക്കാണ് തൊഴിൽ വിസ വാഗ്ദാനം ചെയ്തത്.

തട്ടിപ്പിനു പിന്നാലെ ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഡിവൈഎസ്പി കെജി സുരേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Second Paragraph  Rugmini (working)

പ്രതിക്കെതിരെ കൊടുങ്ങല്ലൂർ, മാള, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.