
ഗുരുവായൂരിൽ “വെർച്വൽ ക്യൂ” നടപ്പാക്കും

ഗുരുവായൂർ : ഗുരുവായൂരിൽ എത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. ദേവസ്വം ആവിഷ്കരിച്ച ഫേയ്സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെർച്വൽ ക്യൂ.
ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം കൂടി പാലിച്ചാണ് ഈ വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.ദേവസ്വം അക്കൗണ്ട്സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചതായും അദ്ദേഹം പറഞ്ഞു. അക്വിസഷൻ നടത്തുമ്പോൾ സ്ഥലം നഷ്ടപെടുന്ന ഉടമകളുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ഒരു വർഷത്തെ തന്റെ കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ ദേവസ്വത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞു വെന്ന് അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ വ്യക്തമാക്കി
1) ഗുരുവായൂർ ദേവസ്വത്തിലെ പെൻഷൻ പറ്റിയ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തി.

2) അക്കൗണ്ടുകൾ കംപ്യൂട്ടറൈസ് ചെയ്യുകൊണ്ട് ആദ്യ ദേവസ്വവുമായി മാറുന്നതുകൊണ്ട് ഭാവിയിലെ അക്കൗണ്ടുകൾ സുരക്ഷിതമാകും.
3) മിനുട്സ് ബുക്ക് Digitalize ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.
4) ക്യൂ-കോംപ്ലക്‌സ് ഉൾപ്പെടുന്ന മാസ്റ്റർപ്ലാൻ ടെണ്ടർ ചെയ്യു.
5) ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. ടെണ്ടർ നൽകിയാൽ മാത്രം മതി.
6) ലാൻഡ് അക്വിസേഷൻ യൂണിറ്റ് ആരംഭിച്ച് പ്രവർത്തനം തുടങ്ങി.
7) അന്യാധീനപ്പെട്ട ഭൂമികൾ തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തി നിയമപരമായ നടപടികൾ ത്വരിതഗതിയിലാക്കി ചർച്ചകളിലൂടെയും മറ്റും തിരിച്ചു പിടിക്കേണ്ടവ തിരികെ എത്തിക്കാൻ നടപടി സ്വീകരിച്ചു.
8) ആനക്കോട്ടയ്ക്കുവേണ്ടി വേങ്ങാട് ടിം സമഗ്ര DPR തയ്യാറാക്കി ആനകൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ആരംഭിയ്ക്കുവാനായി റിലയൻസുമായി ചേർന്ന് പദ്‌ധതി ആസൂത്രണം ചെയ്യുന്നു.
9) ദേവസ്വത്തിൽ ഭക്ഷജനങ്ങൾക്കായി ആധുനിക ഡിജിറ്റൽ ലോക്കറുകൾ ഏർപ്പെടുത്താനായി ഇതിനോടകം ടെണ്ടർ ചെയ്യു.
10) ഭക്ത ജനങ്ങൾക്കായി ക്യൂ കോംപ്ലക്സിൽ പാട്ട് കേട്ട് വരി നിൽക്കാനായി പാട്ടുപെട്ടികൾ സ്ഥാപിച്ചു.
11) ഭക്ത ജനങ്ങൾക്കായി ക്യൂവിൽ നേരിട്ട് നിശ്ചിത ദൂരത്തിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവൃത്തി ആരംഭിയ്ക്കാനുള്ള നടപടി സ്വീകരിച്ചു.
12) ഭക്ത ജനങ്ങൾക്കായി ക്ഷേത്രത്തിനുള്ളിലെ ഫ്ളൈഓവർ കുത്തനെയുള്ളതാണെന്ന് മനസ്സിലാക്കി TVS ന്റെ സഹായത്തോടെ അനായാസമായി യാത്ര ചെയ്യുന്ന രീതിയിൽ ആധുനികവത്കരിച്ചത് 2 ആഴ്ചയ്ക്കകം സ്ഥാപിക്കും.
13) നെയ്യ് വി ളക്ക് ശീട്ട് സ്കാനിംഗ്, റെയിൽവേ, ബസ് ടിക്കറ്റ് കൗണ്ടറുകൾ എന്നിവ ആരംഭിക്കുവാൻ തുടർ നടപടികൾ അന്തിമഘട്ടത്തിലാണ്.
14) ക്ഷേത്രത്തിൽ പഞ്ചിംഗ് നടപ്പിലാക്കാനായി ടെണ്ടർ ചെയ്തു.
15)പാഞ്ചജന്യം അനക്‌സ് അടക്കമുള്ളവയ്ക്ക് കെട്ടിട നമ്പർ ഇല്ലാതിരുന്നത് നിരന്തര ചർച്ചകളുടെയും നടപടികളിലൂടെയും തടസ്സങ്ങൾ നീക്കി കെട്ടിട നമ്പറുകൾ ലഭ്യമാക്കി.
16) കിഴക്കേ നടയിലെ ഗോശാല തുറന്നുനൽകാൻ തീരുമാനിച്ചിട്ടുണ്ട്.
17) ശ്രീക്യഷ്ണ ഗസ്റ്റ് ഹൗസ് പുതുതായി നിർമ്മാണം പൂർത്തിയാക്കി തുറന്നു നൽകി.
18) കൗസ്തുഭം ഉദ്ഘാടനത്തിന് തയ്യാറായി.
19) ഷോപ്പിംഗ് കോംപ്ലക്സ് 3 മാസത്തിനകം ഉദ്ഘാടനത്തിലേക്ക് എത്തുന്ന രീതിയിൽ ധ്യതഗതിയിൽ പൂർത്തിയാവും.
20) ബാങ്കുകളിൽ നിന്നും CSR ലഭ്യമാക്കുവാൻ കർശന നടപടികൾ സ്വീകരിച്ചു.
21) ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രം പ്രാധാന്യം പ്രത്യേകതകൾ ക്ഷേത്ര കലകൾ തുടങ്ങിയവയെ അധികരിച്ച് ഒരു പഠനഗവേഷണ കേന്ദ്രത്തോടുകൂടിയ ആധുനിക മ്യൂസിയം ആനക്കോട്ടയ്ക്ക് സമീപം സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചു.
22) ക്ഷേത്ര വസ്‌തുക്കൾക്ക് പരമാവധി മതിൽകെട്ടി സംരക്ഷിക്കുവാൻ ആവശ്യമായ നടപടി.
23) ക്ഷേത്രത്തിലെത്തുന്ന എണ്ണ, നെയ്യ്, വെണ്ണ തുടങ്ങി തീപിടിക്കുന്നതായ സാധനങ്ങൾ ക്ഷേത്രത്തിനു വെളിയിൽ സൂക്ഷിക്കുവാനുമായി പുതിയ താൽക്കാലിക നിർമ്മിതി ഉണ്ടാക്കി ആയതിൽ ചെയ്തതിനുശേഷം ക്ഷേത്രത്തിലെ മായാബസ്റ്റാൻ്റിലെ പുതിയ ഗോഡൗണിലേക്ക് മാറ്റുന്നതാണ്. കൂടാതെ ആയത് ഉത്സവത്തിന് കലവറ வலை ഉപയോഗിക്കുന്നതുമൂലം പന്തലായി ലക്ഷക്കണക്കിന് രൂപ ലാഭിക്കുന്നതാണ്. ഒഴിവാക്കിയതിൽ
24) കിഴേടം ക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം പ്രവൃത്തികൾ നടത്തി.
25) ആധുനിക അടുക്കള ആധുനികവത്കരിച്ചുകൊണ്ട് മെഷീനുകൾ സ്ഥാപിക്കുവാനും പുതിയ കെട്ടിടവും സ്ഥാപിക്കാനുള്ള നടപടി.
26) ഗുരുവായൂർ ശ്രീക്യഷ്ണജയന്തി, ഏകാദശി, ഉത്സവം എന്നിവ ഒരു പരാതിക്കിടയില്ലാത്തവിധം നടത്തി ഒപ്പം കല്ല്യാണങ്ങൾ പോലും പരാതി ഇല്ലാത്തവിധം നടത്തുവാനായി ഒരു ക്യത്യമായ പ്ലാൻ നടപ്പിലാക്കി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,.സി.മനോജ്, എം.യു. ഷിനിജ, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
