ചെമ്പൈ, വയലിനിൽ വിസ്മയം തീർത്ത് കൊച്ചു മിടുക്കി ഗംഗ
ഗുരുവായൂർ ; ചെമ്പൈ സംഗീതോത്സവത്തിൽ വയലിനിൽ വിസ്മയം തീർത്ത് ഗംഗ എന്ന കൊച്ചു മിടുക്കി . ഞായറഴ്ച രാത്രി നടന്ന സംഗീതാർച്ചനയിൽ ആണ് പത്തു വയസുകാരിയായ ഗംഗ വയലിനിൽ വിസ്മയം തീർത്ത് ആസ്വാദകരുടെ മനം കവർന്നത് . ഗുരുവായൂർ വടക്കേ നടയിൽ നാഗേരി വീട്ടിൽ പ്രവാസിയായ ശശിയുടെയും കൃഷ്ണ വേണിയുടെയുമ് മകളാണ് .ത്യാഗരാജ സ്വാമികൾ നവരസകന്നടയിൽ ചിട്ടപ്പെടുത്തിയ നിന്നുവിന (ആദിതാളം) എന്ന കീർത്തനമാണ് പക്വത വന്ന ഒരു കലാകാരിയെ പോലെ ഗംഗ വയലിനിൽ വായിച്ചത് . ആസ്വാദകർ നിറഞ്ഞ കയ്യടികളോടെയാണ് ഗംഗയെ യാത്രയാക്കിയത് .
തൃശ്ശൂരിൽ അനുരൂപ് എന്ന ഗുരുവിന്റെ കീഴിൽ കഴിഞ്ഞ നാലര വർഷമായി ഗംഗ വയലിൻ അഭ്യസിക്കുന്നു . ചെമ്പൈ സംഗീതോല്സവം ആരംഭിക്കുന്നതിനു മുൻപ് വിളക്കാഘോഷത്തോടനുബന്ധിച്ച ഒരു സ്റ്റേജ് പരിപാടിയിൽ ഗംഗ ഒരു മണിക്കൂർ നേരം വയലിൻ കച്ചേരി നടത്തി നാട്ടുകാരെ അത്ഭുതപെടുത്തിയിരുന്നു . അയിരൂർ എ യു പി സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യർത്ഥിനിയാണ് സംഗീത ലോകത്തെ ഭാവി വാഗ്ദാനമായ ഈ കൊച്ചു മിടുക്കി
സംഗീതോത്സവം ഞായറഴ്ച മുതൽ ആകാശവാണി പ്രക്ഷേപണം തുടങ്ങി രാവിലെ 9.30 മുതൽ 12.15 വരെയും വൈകീട്ട് 7.35 മുതൽ 8.15 വരെയുമാണ് ആകാശവാണി പ്രേക്ഷേപണം നടത്തിയത് സംഗീത രംഗത്തെ പ്രഗത്ഭരായ 15 പേരാണ് ഈ സമയങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചത് സംഗീതോത്സവം 11 ദിവസം പിന്നിട്ടപ്പോൾ ഇത് വരെ 2395 പേരാണ് സംഗീതാർച്ചന നടത്തിയത്