Post Header (woking) vadesheri

വേണ്ടത്ര ജീവനക്കാരില്ല. നട്ടം തിരിഞ്ഞ് ജനങ്ങളും ഉദ്യോഗസ്ഥരും

Above Post Pazhidam (working)

ചാവക്കാട് : സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തത് കാരണം ജനങ്ങളും ഉദ്യോഗസ്ഥരും നട്ടം തിരിയുകയാണ്. ഭൂനികുതി അടക്കാനും, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ആർഒആർ സർട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകൾ ശരിയാക്കാനും, ഭൂമി തരം മാറ്റാനാവശ്യമായ ക്രയവിക്രയങ്ങൾക്കും ജനം എത്തുക വില്ലേജ് ഓഫീസുകളിലാണ്. ക്ഷേമ പെൻഷനുകൾക്കാവശ്യമായ വരുമാനസർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നൂറുകണക്കിന് അപേക്ഷകളാണ് നിലവിൽ ഓരോ വില്ലേജ് ഓഫീസുകളിലും കെട്ടികിടക്കുന്നത്.

Ambiswami restaurant

Second Paragraph  Rugmini (working)

അനർഹരെ കണ്ടെത്താനായി മാനദണ്ഡങ്ങൾക്കനുസരിച്ചേ വരുമാനസർട്ടിഫിക്കറ്റ് അനുവദിക്കാവൂ എന്നതിനാൽ ഓരോ അപേക്ഷയിലും കൃത്യമായി അന്വേഷണം നടത്തേണ്ടതുണ്ട്. ഭൂമി തരം മാറ്റാനും, ആർഓആർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും ബാങ്കുകളുടെ പ്രൊപ്പേർട്ടി റിക്കവറിക്കും പുതിയ കെട്ടിടങ്ങളുടെ ഒറ്റതവണ നികുതി ഈടാക്കാനും സ്ഥലം സന്ദർശിക്കേണ്ടതുണ്ട്. അതിനിടയിൽ വല്ല അനധികൃത മണ്ണെടുപ്പൊ തൂർക്കലോ ഉണ്ടെന്ന് അറിയിപ്പ് കിട്ടിയാൽ അങ്ങോട്ട് ചെല്ലണം. ഇതിനെല്ലാം കൂടി ഓരോ വില്ലേജ് ഓഫിസിലും ഓഫീസറടക്കം പരമാവധി മൂന്നോ നാലോ ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ പലപ്പോഴും സേവനങ്ങൾ തേടിയെത്തുന്ന ജനങ്ങൾ കാത്ത് നിന്ന് വലയുമ്പോൾ ബഹളം വെക്കുക പതിവാണ്.

Third paragraph

“ഫെഡറൽ സംവിധാനത്തിൽ പൊതുജനം അവരുടെ അടിസ്ഥാവശ്യങ്ങൾക്ക് നേരിട്ട് സമീപിക്കുന്ന സർക്കാർ കാര്യാലയമാണ് വില്ലേജ് ഓഫീസുകൾ. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനത്തിന്റെയും സുഗമമായ വിക്രയങ്ങൾക്കായി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും സേവനങ്ങൾ ആധുനികവത്ക്കരിക്കുകയും ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്. ജനങ്ങൾ ആവശ്യപ്പെട്ടു.

സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനത്തിൽ ചിലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ നടത്താത്തത് ധന വകുപ്പിന്റെ ഇടപെടൽ മൂലമാണെന്നും പറയപ്പെടുന്നു.