വിജയിച്ചത് ഇന്ത്യയുടെ ഭരണഘടന : രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനാണ് പോരാടിയതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. രഹസ്യാന്വേഷണ ഏജന്‍സികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്.
തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ഊർജം നൽകി. ഒരുമിച്ച് പ്രവർത്തിച്ച ഇൻഡ്യ മുന്നണി നേതാക്കൾക്ക് നന്ദിയെന്നും ഖാർഗെ വ്യക്തമാക്കി.
പോരാട്ടം തുടരും. ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എക്കാലത്തും ഓര്‍മിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോണ്‍ഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.