Post Header (woking) vadesheri

വിജിലൻസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ .ചാവക്കാട് സ്വദേശിയായ ശ്രീദത്തി ൽ നിന്നും 34,000/- രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്കി നിന്നും 36,000/- രൂപയും ഗൂഗ്ൾ പേയ്‌ വഴി തട്ടിയെടുത്ത ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ രാജൻ മകൾ രേഷ്മ രാജനെ 26 ആണ് ഗുരുവായൂ൪ ടെമ്പിൾ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ട൪ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്

Ambiswami restaurant

കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ മുൻവിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തി ഭ൪ത്താവിന്റെ ബന്ധുക്കളിൽ നിന്നും വിവിധ വകുപ്പുകളിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും, പാലക്കാട് ടൌൺ നോ൪ത്ത് പോലീസ് സ്റ്റേഷനിൽ ഗുരുവായൂ൪ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കേസ്സുകൾ ഉളളതായി അന്വേഷണത്തിൽ അറിവായിട്ടുളളതാണ്

എസ് ഐ ബാലചന്ദ്രൻ.ഐ.എസ്, എസ് ഐ ഗിരി.കെ, എ എസ് ഐ ശ്രീജിത്ത്.വി.എം, സീനിയ൪ സിവിൽ പോലീസ് ഓഫീസ൪ ജോബി ജോ൪ജ്ജ്, സിവിൽ പോലീസ് ഓഫീസ൪മാരായ ഷീജ, ജിജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു

Second Paragraph  Rugmini (working)