Post Header (woking) vadesheri

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.മമ്മിയൂര്‍ മുസ്ലിംവീട്ടില്‍ അബ്ദുല്‍ റഹീമിന്റെ മകള്‍ ഹയാ റഷിം (10) ആണ് മരിച്ചത്. വെള്ളി ഉച്ചയോടെ പാവിട്ടപ്പുറത്ത് വെച്ചായിരുന്നു അപകടം.പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹയാ, ഫിക്മ ടാലെന്റ്‌റ് പരീക്ഷയില്‍ പങ്കെടുത്ത് മാതാവിന്റെ വീടായ പെരുമ്പടപ്പിലേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം.

Ambiswami restaurant

ബാങ്കുകളില്‍ പണം എത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്.അമിത വേഗതയില്‍ വന്ന ജീപ്പ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് വാഹനം കയറി ഇറങ്ങി.ഓടി കൂടിയ നാട്ടുകാര്‍ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Second Paragraph  Rugmini (working)

അപകടത്തില്‍ മാതാവ് സുനീറക്ക് നിസ്സാര പരിക്കേറ്റു.അന്‍സാര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹയാ.സഹോദരങ്ങള്‍:ഹിബ ഹംദാന്‍.

Third paragraph