ടി സി വാങ്ങാൻ ചെന്ന വിദ്യാർത്ഥിയിൽ നിന്നും 1.85 ലക്ഷം തട്ടിപ്പറിച്ച വിദ്യ എൻജിനീയറിങ് കോളേജിനെതിരെ ഉപഭോക്തൃ കോടതി
തൃശൂർ : ബി.ടെക്ക് കോഴ്സിന് ചേർന്ന് ബി ഡി എസിന് വേറെ കോളേജിൽ പ്രവേശനം കിട്ടിയ സാഹചര്യത്തിൽ ടി സിക്ക് വേണ്ടി സമീപിച്ച വിദ്യാർത്ഥിനിയിൽ നിന്ന് ലിക്വിഡേഷൻ ഫീ ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശികളായ പയ്യൂക്കാരൻ വീട്ടിൽ പൊറിഞ്ചു പി ടി ,മകൾ അമൃത പി പി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തലക്കോട്ടുകരയിലുള്ള വിദ്യാ അക്കാദമി ഓഫ് സയൻസ് ഏൻ്റ് ടെക്നോളജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർക്കെതിരെ വിധിയായത്.
വിദ്യ എൻജിനീയറിങ് കോളേജിൽ അമൃതക്ക് ബി ടെക്ക് കോഴ്സിന് പ്രവേശനം ലഭിച്ചിരുന്നു. കുറച്ചു നാൾ പഠിക്കുമ്പോഴേക്കും അമൃതക്ക് ബി ഡി എസിന് പ്രവേശനം ലഭിച്ചു .തുടർന്ന് ടി സി വാങ്ങുവാൻ ചെന്നപ്പോൾ നിർബന്ധപൂർവ്വം അമൃതയിൽ നിന്ന് 1,85,000 രൂപ ലിക്വിഡേഷൻ ഫീസായി പിടിച്ചു വാങ്ങുകയായിരുന്നു. പ്രോസ്പെക്ടസ് നിബന്ധനക്ക് വിരുദ്ധമായാണ് സംഖ്യ ഈടാക്കുന്നതെന്ന് നിർധനരായ അമൃതയും പിതാവും പറഞ്ഞുവെങ്കിലും കോളേജ് അധികൃതർ അംഗീകരിച്ചില്ല ല. നിർദ്ധനരായ ഹർജിക്കാർ വളരെ ബുദ്ധിമുട്ടി അടച്ച സംഖ്യ ലഭിക്കാത്തതിനെതുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
താഴ്ന്ന വരുമാന ഗ്രൂപ്പിലായതു കൊണ്ട് അമൃതയിൽ നിന്ന് ലിക്വിഡേഷൻ ഫീ ഈടാക്കിയ നടപടി തെറ്റായിരുന്നുവെന്നായിരുന്നു വെന്നാണ് വാദം. എന്നാൽ താഴ്ന്ന വരുമാന ഗ്രൂപ്പിലാണ് ഹർജിക്കാരി ഉൾപ്പെടുന്നതെന്ന വാദം എതൃകക്ഷി നിരാകരിച്ചു . ഹർജിക്കാരി തെളിവുകൾ ആയി വരുമാന സർട്ടിഫിക്കറ്റും അനുബന്ധരേഖകളും ഹാജരാക്കി ഇത് പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി അമൃതക്ക് ലിക്വിഡേഷൻ ഫീ പ്രകാരം ഈടാക്കിയ 1,85,000 രൂപയും ചിലവിലേക്ക് 2000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. അമൃതക്ക് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി