ഉപഭോക്തൃ വിധി പാലിച്ചില്ല, വാട്ടർ അഥോറിറ്റി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വാട്ടർ അഥോറിറ്റി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ തിരുവില്വാമലയിലുള്ള പ്രീതിമന്ദിറിലെ എൻ.നാരായണസ്വാമി ഫയൽ ചെയ്ത ഹർജിയിലാണ് കേരള വാട്ടർ അഥോറിറ്റിയുടെ വടക്കാഞ്ചേരി സബ്ഡിവിഷനിലെ അസിസ്റ്റൻ്റ് എക്സിക്യൂ ട്ടീവ് എഞ്ചിനീയർക്കെതിരെയും കേരള വാട്ടർ അഥോറിറ്റിയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം ഉത്തരവായത്.നാരായണസ്വാമിക്ക് വാട്ടർ അഥോറിറ്റി അധികൃതർ നൽകിയ 10,582 രൂപയുടെ ബില്ലിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ ബിൽ റദ്ദ് ചെയ്യുവാനും നഷ്ടപരിഹാരമായി 3000 രൂപ ഒരു മാസത്തിനുള്ളിൽ നൽകുവാനും വിധിയുണ്ടായിരുന്നു.

Poonthanam
Rugmani 700-200

Vasudev Inn

എന്നാൽ വിധി വാട്ടർ അഥോറിറ്റി അധികൃതർ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിനു എതൃകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ് ,ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പോലീസ് മുഖേന വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട് . ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി