Post Header (woking) vadesheri

വിധി പാലിച്ചില്ല, റിലയൻസ് സ്മാർട്ട് എം ഡിക്ക് വാറണ്ട് .

Above Post Pazhidam (working)

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പോലീസ് കമ്മീഷണർ മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ്. കുരിയച്ചിറയിലുള്ള പാന്ത്യേക്കൽ വീട്ടിൽ വിപിൻ ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കിഴക്കേ കോട്ടയിലുള്ള റിലയൻസ് സ്മാർട്ട് റിലയൻസ് ഫ്രെഷ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.

Ambiswami restaurant

വിപിൻ ജോർജ് ഉല്പന്നത്തിന് കൂടുതൽ വില ഈടാക്കിയതിനെതിരെയും മാഞ്ഞുപോകുന്ന ബിൽ നല്കിയതിനെതിരെയും ഫയൽ ചെയ്ത ഹർജിയിൽ എതിർകക്ഷിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. കൂടുതലായി ഈടാക്കിയ 27.50 രൂപ തിരികെ നൽകുവാനും നഷ്ടപരിഹാരമായി 2500 രൂപ നൽകുവാനും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് 5000 രൂപ അടക്കുവാനും മാഞ്ഞുപോകുന്ന ബില്ലുകൾ ഭാവിയിൽ നൽകരുതെന്നുമായിരുന്നു വിധി. എന്നാൽ വിധി യഥാസമയം എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Second Paragraph  Rugmini (working)

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച് എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ എതിർകക്ഷിയെ കണ്ടെത്തുവാനായില്ല എന്ന് പറഞ്ഞ് വാറണ്ട് മടക്കുകയായിരുന്നു. ഇതിനെത്തുടന്ന് പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പോലീസ് കമ്മീഷണർ മുഖേനെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Third paragraph