Post Header (woking) vadesheri

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല ഡെൽ എം ഡിക്ക് വാറണ്ട്.

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ വിധി പ്രകാരം മോണിറ്ററിൻ്റെ വിലയും നഷ്ടവും ചിലവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പുല്ലഴി ഗാന്ധിജിനഗർ വലിയകത്ത് വീട്ടിൽ മെജീബ് വി എം ഫയൽ ചെയ്ത ഹർജിയിലാണ് ബാഗ്ളൂരിലെ ഡെൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം ഉത്തരവായത്. മോണിറ്ററിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വിലയായ 8930 രൂപ 25 പൈസയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2000 രൂപയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ഉപഭോക്തൃ കോടതിയിൽനിന്നു വിധിയുണ്ടായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

എന്നാൽ വിധി ഡെൽ എം ഡി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഡെൽ ഇന്ത്യാ പ്രൈവറ്റ് ലിമിററഡ് മാനേജിങ് ഡയറക്ടറെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഡെൽ എം ഡി ക്ക് പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട് ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Third paragraph Saravan bhavan