Post Header (woking) vadesheri

മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ പെണ്‍മക്കള്‍ വെട്ടിക്കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി

Above Post Pazhidam (working)

കൽപറ്റ : മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ വെട്ടിക്കൊന്ന് ചാക്കിലാക്കി പൊട്ടക്കിണറ്റില്‍ തള്ളി. അമ്പലവയല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആയിരംകൊല്ലിയില്‍ ഇന്നാണ് സംഭവം. വൈകീട്ട് അമ്പവയല്‍ സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടികള്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു.

Ambiswami restaurant

ആയിരംകൊല്ലി മണ്ണില്‍തൊടിക മുഹമ്മദാണ്(68)നാല്‍പത്തിയൊന്നുകാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. മാതാവിനെ രക്ഷിക്കുന്നതിനു 16-ഉം 15-ഉം വയസ്സുള്ള പെണ്‍മക്കളാണ് മുഹമ്മദിനെ വെട്ടിവീഴ്ത്തിയത്.

Second Paragraph  Rugmini (working)

മരിച്ചുവെന്നു ഉറപ്പായപ്പോള്‍ മൃതദേഹം ചാക്കിലാക്കി വീടിനടുത്ത് പൊട്ടക്കിണറ്റില്‍ തള്ളിയത്. പെൺകുട്ടികളുടെ മാതാവും പോലീസിൽ കീഴടങ്ങി

Third paragraph