Post Header (woking) vadesheri

രണ്ട് ടൺ ഭാരമുള്ള വെങ്കല ചരക്ക് ഗുരുവായൂരപ്പന് സമർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : വെങ്കല പാത്ര നിർമ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിൽ നിർമ്മിച്ച ഭീമൻ വെങ്കല ചരക്ക് ഇനി ഗുരുവായൂരപ്പന് സ്വന്തം. പാലക്കാട് സ്വദേശി കെ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബ മാണ് ഗുരുവായൂരപ്പന് വഴിപാടായി നാലു കാതുള്ള ഭീമൻ
ചരക്ക് സമർപ്പിച്ചത്.

Ambiswami restaurant


. ഞായറാഴ്ച രാവിലെ ശീവേലിക്കു ശേഷം ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ . പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജകൾക്കു ശേഷം ചരക്ക് ഗുരുവായൂരപ്പന് സമർപ്പിച്ചു.ഉൽസവത്തിൻ്റെ എട്ടാം വിളക്കു ദിവസം ഈ ചരക്കിലാകും പായസം തയ്യാറാക്കുക.

Second Paragraph  Rugmini (working)

ചരക്കിന് രണ്ടുടൺ ഭാരമുണ്ട്. പതിനേഴര അടി വ്യാസവും. ആയിരം ലിറ്റർ പായസം തയ്യാറാക്കാനുള്ള ശേഷിയുണ്ട്. പൂർണമായും ശുദ്ധ വെങ്കലത്തിലാണ് നിർമ്മാണം. മാന്നാർപരുമല കാട്ടുമ്പുറത്ത് അനന്തൻ ആചാരി,മകൻ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തിൽ ,നാൽപത് തൊഴിലാളികളുടെ രണ്ട് മാസത്തെ അധ്വാനത്തിൻ്റെ ഫലമാണ് വെങ്കല ചരക്ക്.

Third paragraph

സമർപ്പണ ചടങ്ങിൽ വഴിപാടുകാരനായ കെ.കെ.പരമേശ്വരൻ നമ്പൂതിരി കുടുംബസമേതം എത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി. മോഹന കൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഫോട്ടോ ഉണ്ണി ഭാവന