
വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർ പന്തൽ

ഗുരുവായൂർ : വേനൽ ചൂടിൽ ഭക്തർക്ക് ദാഹമകറ്റാൻ ഗുരുവായൂരിൽ സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീർ പന്തലുകൾ ദേവസ്വം ചെയർമാൻ .എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി. മനോജ്, എം.യു ഷിനിജ എന്നിവർ സന്നിഹിതരായി. ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ .എം എൻ.രാജീവ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, മറ്റ് ഉദ്യോഗസ്ഥർ, ഭക്തജനങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ദിവസവും പതിനാല് കാൻ തൈരു കൊണ്ടു തയ്യാറാക്കുന്ന സംഭാരമാണ് ഭക്തർക്ക് നൽകുന്നത്

