വെള്ളം ശുദ്ധീകരിക്കാത്ത അക്വാഗാർഡ്, വിലയും നഷ്ടവും നല്കണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : വെള്ളം ശുദ്ധീകരിക്കാൻ കഴിയാത്ത അക്വാഗാർഡ് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അക്വാ ഗാർഡിന്റെ വിലയും , പിഴയും നൽകാൻ ഉപ ഭോക്തൃ കോടതി . തൃശൂർ അടാട്ട് വാണിയൻ വീട്ടിൽ ഐശ്വര്യയിലെ ശീധരൻ ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ യൂറേക്ക ഫോർബ്സ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഉപഭോക്തൃ കോടതിവിധിച്ചത് 11490 രൂപ നല്കി വാങ്ങിയ അക്വാ ഗാർഡ് പ്രവർത്തന ക്ഷമ മല്ലാത്തത് കൊണ്ട് പരാതി പറഞ്ഞപ്പോൾ 2500 രൂപ കൂടുതൽ വാങ്ങി നല്ല മോഡൽ എന്ന് വിശ്വസിപ്പിച്ച് മറ്റൊരു അക്വാ ഗാർഡ് നൽകി.
എന്നാൽ അതും പ്രവർത്തന ക്ഷമ മല്ലാതായപ്പോൾ ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ: കെ.രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഉൽപ്പന്നത്തിൻ്റെ വിലയായ 13990 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു ഹർജിക്കാരന് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി