Madhavam header
Above Pot

“അമൃത്” പാളി , ഗുരുവായൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ “ഗരുഡനെ” കൊണ്ട് വരണമെന്ന് ജനങ്ങൾ

ഗുരുവായൂര്‍ : മഴ പെയ്തതോടെ പതിവ് പോലെ ഇന്നും മമ്മിയൂർ റോഡ് അടച്ചിട്ടു . കൈരളി ജംഗ്‌ഷൻ മുതൽ മമ്മിയൂർ ജംഗ്‌ഷൻ വരെ ഉള്ള റോഡിൽ കനത്ത വെള്ളകെട്ട് ആയിരുന്നു . വലിയ തോടിലൂടെ ഒഴുകി വന്ന മഴ വെള്ളം ശ്രീദേവി ആർക്കേഡിന് മുന്നിലെ പാലത്തിൽ തടഞ്ഞു തിരിച്ചു ഒഴുകുകയായിരുന്നു , വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെ നഗര സഭയിലെ 15,16, 17, 28 എന്നീ വാർഡുകളിൽ കനത്ത വെള്ള കെട്ടാണ് അനുഭവപ്പെട്ടത് .

അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പ് ഇടാൻ വേണ്ടി പൊളിച്ച മുതുവട്ടൂർ ഗുരുവായൂർ റോഡ് ടാറിങ്ങിനായി താൽക്കാലിക മായി അടച്ചിട്ടതിനെ തുടർന്ന് പോലീസ് വാഹനങ്ങൾ തിരിച്ചു വിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി ദിവസങ്ങൾക്ക് മുൻപ് ന്യൂനമര്‍ദ്ദം മുന്നറിയിപ്പ് ലഭിച്ചെങ്കിലും അതെല്ലാം അവഗണിച്ചു പെരുമഴയത്ത് റോഡ് പണി നടത്താൻ മുതുവട്ടൂർ ഗുരുവായൂർ റോഡ് അടച്ചിട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളെയാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത് .

Astrologer

പ്രായോഗിക ബുദ്ധി പ്രയോഗിക്കാൻ കഴിയുന്നവരാരും പൊതു മരാമത്ത് ഓഫീസിൽ ഇല്ലേ എന്നാണ് ജനങ്ങളുടെ ചോദ്യം . കേന്ദ്ര സർക്കാരിന്റെ 203-കോടി രൂപ ചിലവഴിച്ച് അമൃത് പദ്ധതി നടപ്പിലാക്കിയിട്ടും ഗുരുവായൂരിലെ വെള്ള കെട്ടിന് ശമനമില്ലാതായതോടെ അമൃത് കൊണ്ടുവരാൻ പോയ ഗരുഡന്റെ പേരിൽ മറ്റൊരു പദ്ധതി കൊണ്ട് വന്നെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് ജനങ്ങൾ അഭ്യര്ഥിക്കുന്നത്

Vadasheri Footer