ചീട്ട് കളിക്കാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി 4.44 ലക്ഷം കവർച്ച, പ്രതി പിടിയിൽ
ചാവക്കാട് ചീട്ട് കളിക്കാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി 4,44,000 രൂപ കവർച്ച നടത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ ഒന്നാം പ്രതിയായ തൈക്കാട് കാർഗിൽ നഗറിൽ താമസിക്കുന്ന ചക്കംകണ്ടം വീട്ടിൽ വേലായുധൻ മകൻ ഗണു എന്ന ഗണേശനെ(44)യാണ് കേച്ചേരിയിൽ നിന്നും ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
കേസിലെ മറ്റ് പ്രതികളായ നിസാർ,റോഷൻ എന്ന മനു ഹംസമോൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അതിൽ നിസാർ ഇപ്പോൾ റിമാൻഡിലാണ്.കോടതിയിൽ ഹാജരാക്കിയ പ്രതി ഗണേശനെ റിമാൻഡ് ചെയ്തു.ഗണേശൻ വിവിധ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ ഏഴോളം കേസുകളിലെ പ്രതിയാണ്.പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐ ബിപിൻ ബി.നായർ,സിപിഒമാരായ മെൽവിൻ,വിനോദ് എന്നിവരും ഉണ്ടായിരുന്നു