
വീട്ടിൽ മാരകയുധങ്ങൾ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ: വീട്ടിൽ മാരകായുധങ്ങൾ സൂക്ഷിച്ചതിന് യുവാവ് അറസ്റ്റിൽ. ഗുരുവായൂർ നെൻമിനി കരുവാൻപടിയിലുള്ള വാടക വീട്ടിൽ താമസിക്കുന്ന കോലോത്തുമ്പറമ്പ് വീട്ടിൽ ഷെഫീഖ്(33)നെയാണ് ഗുരുവായൂർ പൊലീസ് എസ്.എച്. ഒ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മാരകായുധങ്ങളായ അഞ്ച് കത്തികളും കൈമഴുവും ഇടിക്കട്ടയും ആണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാത്രി നടന്ന പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചത്. ഷെഫീക്ക് എന്നയാൾ താമസിക്കുന്ന വാടക വീടിനുള്ളിൽ മാരകായുധങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്‌ഡ്.
അന്വേഷണ സംഘത്തിൽ സീനിയർ സി.പിഒമാരായ കിഷോർ, ബിനുമോൻ, ലാൽ ബഹദൂർ, സി.പിഒമാരായ സന്തീഷ് കുമാർ, സിദ്ദിഖ് എന്നിവരും ഉണ്ടായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
