Header 1 vadesheri (working)

വീട്ടിക്കിഴി ഗോപലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം പി കെ രാജേഷ് ബാബുവിന്

Above Post Pazhidam (working)

ഗുരുവായൂർ : പ്രഥമ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിലുള്ള വീട്ടിക്കിഴി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം കേരളം കൗമുദിയുടെ ഗുരുവായൂർ ലേഖകൻ പി കെ രാജേഷ് ബാബുവിന് സമ്മാനിക്കും .വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനെട്ടാം ചരമവാർഷിക ദിനമായ ജൂൺ 27 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് കെ. ദാമോദരൻ സ്മാരക ഹാളിൽ (നഗരസഭ ലൈബ്രറി ഹാൾ) വച്ച് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിക്കും .പാലിയത്ത് ചിന്നപ്പൻ്റെ പേരിലുള്ള പൊതു പ്രവർത്തകർക്കുള്ള അവാർഡ് അഡ്വ രവി ചങ്കത്തിനും ട്രസ്റ്റ് അംഗവും മികച്ച സഹകാരിയുമായിരുന്ന എ.പി മുഹമ്മദുണ്ണിയുടെ പേരിൽ നിയോജക മണ്ഡലത്തിലെ മികച്ച സഹകാരിക്ക് ഏർപ്പെടുത്തിയ അവാർഡ് പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.ഗോപാലനും സമ്മാനിക്കും

First Paragraph Rugmini Regency (working)

മലബാർ ദേവസ്വം മലപ്പുറം ഏരിയാ കമ്മറ്റി അംഗമായി തെരെഞ്ഞെടുത്ത ട്രസ്റ്റ് അംഗം ആർ.ജയകുമാറിനെയും ചടങ്ങിൽ ആദരിക്കും . പഴയ ഗുരുവായൂർ നഗരസഭ പ്രദേശത്ത് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ നിർവ്വഹിക്കും. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എം.പി സുരേന്ദ്രൻ മുഖ്യ അനുസ്മരണ പ്രഭാഷണവും ചികിൽസാ സഹായ വിതരണവും നടത്തും.

Second Paragraph  Amabdi Hadicrafts (working)

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ .കെ ആർ മണികണ്ഠൻ, പ്രസ്സ് ക്ലബ് സെക്രട്ടറി സജീവ് കുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ലിജിത്ത് തരകൻ എന്നിവർ സംസാരിക്കും