Header 1 vadesheri (working)

വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി.

Above Post Pazhidam (working)

പാലക്കാട്: വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി. . കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

First Paragraph Rugmini Regency (working)

തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് യുവതിയെ തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് സുബ്രഹ്മണ്യത്തിൻ്റെ മാതാവും സ്കൂൾ വിദ്യാ‍ര്‍ത്ഥിയായ അനിയനും വീട്ടിൽ ഉണ്ടായിരുന്നു. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പിതാവ് ജോലിക്ക് പോയിരുന്നു. സുബ്രഹ്മണ്യത്തിൻ്റെ മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഒടുവിൽ ഫയ‍ര്‍ഫോഴ്സ് എത്തിയാണ് തീയണച്ചതെന്ന് അയൽവാസികൾ പറയുന്നു.

ഫയ‍ര്‍ഫോഴ്സ് ആംബുലൻസിൽ ഇരുവരേയും ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് എറണാകളുത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. രണ്ടു പേര്‍ക്കും അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരെയും ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ കരുതുന്നത്

Second Paragraph  Amabdi Hadicrafts (working)