
മഴയിൽ വീട് തകർന്നു , വീട് നിർമിച്ചു നൽകി കൗൺസിലർ കെ പി ഉദയൻ

ഗുരുവായൂർ : ഗുരുവായൂർ 28-ാം വാർഡിൽ നളന്ദ ജങ്ഷനിൽ ചന്ദ്രൻ്റെ കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. മാസങ്ങൾക്കു മുമ്പ് കനത്ത മഴയിൽ തകർന്ന് വീണതായിരുന്നു ഇവരുടെ വീട്. വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.പി ഉദയനാണ് വീട് യാഥാർ ഥ്യമാക്കാൻ ഒപ്പം നിന്നത്. പഴയ വീട് വീണപ്പോൾ തന്നെ ഉദയൻ ഈ കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് സുരക്ഷിതരായി മാറ്റിയിരുന്നു.

അനാരോഗ്യം മൂലം ചന്ദ്രന് പണിക്കു പോകുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. വീട്ടുജോലികൾക്ക് പോകുന്ന ഭാര്യ ജാനുവിൻ്റെ തുഛമായ വരുമാനമായിരുന്നു ഏക ആശ്രയം. വലിയ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന കുടുംബം വീട് തകർന്നതോടെ വീണതോടെ ആകെ പ്രയാസത്തിലായി. കുടുംബത്തിന് തുണയായി ഒപ്പം നിന്ന ഉദയൻ ഇവരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു. കെ.പി ഉദയൻ നിലവിളക്കു കൊളുത്തി ഗൃഹപ്രവേശ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മുൻ കൗൺസിലർ ഷൈലജ ദേവൻ, ബാലൻ വാറണാട്ട്, കണ്ണൻ അയ്യപ്പത്ത്, ജയൻ മനയത്ത്, ഇ.പി സുരേഷ്, കെ.പി. മനോജ്, ശങ്കരനുണ്ണി, പി.ആർ ഉണ്ണി, സി. ജഗദീശൻ എന്നിവർ സന്നിഹിതരായി . നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ നഗരസഭ കൗൺസിലർ കൂടിയായ കെ.എം. മെഹറൂഫിനെ ചടങ്ങിൽ ആദരിച്ചു.