Header 1 vadesheri (working)

വീടു കയറി സ്ത്രീകളടക്കമുള്ളവരെ അക്രമിച്ചഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റു ചെയ്യണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ വീടു കയറി സ്ത്രീകളടക്കമുള്ളവരെ അക്രമിച്ചഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റു ചെയ്യണ മെന്ന് .ബി.ജെ.പി ആവശ്യപ്പെട്ടു .
കഴിഞ്ഞ ദിവസം രാത്രി പടിഞ്ഞാറെ നടയിൽ കസ്തൂർബ ബാലികസദനം റോഡിൽ 70 വയസ്സുള്ള ഗീതയേയും കുടുംബത്തേയും ആണ് അകാരണമായി വീട്ടിൽ കയറി മർദ്ധിച്ചത്.
ഭരണപക്ഷ പാർട്ടിയുടെ യുവജന സംഘടന നേതാക്കളാണ് ഈ അക്രമത്തിന് നേതൃത്വം കൊടുത്തത്.

First Paragraph Rugmini Regency (working)

അതു കൊണ്ടുതന്നെ സ്ത്രീകളടക്കമുള്ളവരെ അക്രമിച്ചിട്ടും ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ഈ കുടുംബത്തിനു നേരെ കള്ള കേസ് ചമക്കു വാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രനഗരിയിൽ ലഹരി മാഫിയകളുടേയും ക്രിമിനൽ സംഘങ്ങളുടെയും നേതൃത്വത്തിൽ അക്രമം പതിവായിരിക്കുകയാണ്.

Second Paragraph  Amabdi Hadicrafts (working)

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നു ബി ജെ പി നേതൃത്വം അറിയിച്ചു