Above Pot

ശ്രീഗുരുവായൂരപ്പന് വഴിപാടായി
നൂറ്റാണ്ടു പഴക്കമുള്ള രാമായണം താളിയോല ഗ്രന്ഥം

ഗുരുവായൂർ : എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രേഖപ്പെടുത്തിയ താളിയോല ഗ്രന്ഥം ഭക്തൻ്റെ വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചു.ഹൈദരാബാദ് സ്വദേശി ഹർഷവിജയ് ആണ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി താളിയോല ശ്രീലകത്ത് സമർപ്പിച്ചത്.1870-1890 വർഷങ്ങളിൽ രചിച്ചതെന്ന് കരുതുന്ന താളിയോല ഗ്രന്ഥം 345 ഓലയിലാണ് ,പഴയ മലയാളം ലിപിയിൽ എഴുതിയിട്ടുള്ളത്. താളിയോലക്ക്140 വർഷത്തിലധികം പഴക്കമുണ്ട്.

First Paragraph  728-90

Second Paragraph (saravana bhavan

.ക്ഷേത്രo ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ ഗുരുവായൂരപ്പന് സമർപ്പിച്ച താളിയോല ഏറ്റുവാങ്ങി.ക്ഷേത്രം മാനേജർ സുരേഷ്, ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ചീഫ് ഇൻസ്ട്രക്ടർ എം.നളിൻബാബു, കളമെഴുത്തു കലാകാരൻ കല്ലാറ്റ്മണികണ്ഠൻ ,ഹർഷ വിജയുടെ ഭാര്യ ലക്ഷ്മി സരസ്വതി, കുടുംബാംഗങ്ങളായ ഗോവിന്ദറാവു, സുജന ,നാഗമണി എന്നിവരും സമർപണ ചടങ്ങിൽ സന്നിഹിതരായി.നാലു മാസങ്ങൾക്കു മുമ്പ് മഹാഭാരതം, കൃഷ്ണഗാഥ എന്നിവയുടെ നൂറ്റാണ്ട് പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ഹർഷ വിജയ് ഗുരുവായൂരപ്പന് സമർപ്പിച്ചിരുന്നു.