
ഗുരുവായൂരിൽ നാലമ്പല വാതിൽ വീതി കൂട്ടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പല വാതിൽ വീതി കൂട്ടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി തിരുവനന്ത പുരം നെയ്യാറ്റിൻകര ഉച്ചക്കട എളമ്പന .വിളാകം വടക്കേ വീട്ടിൽ പി എസ് മഹേന്ദ്ര കുമാർ ആണ് ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത് ..നിലവിൽ നാലടി മാത്രം വീതിയുള്ള വാതിലിന്റെ ഇരു വശവും ഒന്നര അടി വീതം വീതി കൂട്ടുവാനാണ് കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ തീരുമാനം എടുത്തത് .

വീതി കുറവായതിനാൽ കൂടുതൽ ഭക്തർക്ക് ഒരേ സമയം ക്ഷേത്രത്തിലേക്ക് കടക്കാൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വാതിൽ വീതി കൂട്ടാൻ ദേവസ്വം തീരുമാനിച്ചത് . ഇതിനു വേണ്ടി കാണി പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ക്ഷേത്ര ത്തിൽ എത്തി അളന്ന് രേഖപ്പെടുത്തിയിരുന്നു തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് , ചെയർ മാൻ , മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അളവെപ്പ് . അതെ സമയം അഷ്ട മംഗല്യ പ്രശനം നടത്താതെ ക്ഷേത്രത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെതിരെ ഭക്ത ജനങ്ങളും എതിർപ്പ് ഉയർത്തുന്നുണ്ട്
