Above Pot

വസോര്‍ധാരയോടെ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം സമാപിച്ചു

ഗുരുവായൂര്‍ : പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ശനിയാഴ്ച കാലത്ത് യജ്ഞ ശാലയില്‍ തന്ത്ര മന്ത്രപ്രാധാന്യമുള്ള വസോര്‍ധാരയോടെ പതിനൊന്നു ദിവസമായി നടക്കുന്ന മഹാരുദ്ര ചടങ്ങുകള്‍ക്ക് സമാപനമായി. ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്തില്‍ ക്ഷേത്രത്തില്‍ രണ്ടാം അതിരുദ്രത്തിനു ശേഷം നടക്കുന്ന നാലാമത് മഹാരുദ്രയജ്ഞമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

First Paragraph  728-90

Second Paragraph (saravana bhavan

ഓരോ അതിരുദ്രത്തിനും പതിനൊന്നു വര്‍ഷ ഇടവേളയില്‍ മഹാരുദ്രയജ്ഞം നടക്കുന്നു. യജ്ഞാചാര്യന്‍ കീഴ്ടം രാമന്‍ നമ്പൂതിരിയുടെ കീഴില്‍ വൈദികര്‍ ശ്രീ രുദ്ര മന്ത്രം ജപിച്ചു കലശങ്ങള്‍ മഹാദേവന് അഭിഷേകം നടത്തുന്നു. യജ്ഞ ചടങ്ങുകളിലും നാരായണീയ പാരായണത്തിലും ആദ്യാത്മിക പ്രഭാഷണങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ശ്രവിക്കുന്നതിനും നിത്യനെയുള്ള അന്നദാനത്തിനും വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.