Post Header (woking) vadesheri

കോട്ടപ്പടി വറതച്ചന്റെ 111-ാം ശ്രാദ്ധം ജൂൺ എട്ടിന്.

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിലെ പുണ്യശ്ലോകൻ വറതച്ചന്റെ 111-ാം ശ്രാദ്ധം ജൂൺ എട്ടിന് ആചരിക്കുമെന്ന് വികാരി ഫാദർ ഷാജി കൊച്ചുപുരക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച്‌ രാവിലെ പത്തിന് ആരംഭിക്കുന്ന ആഘോഷമായ തിരുക്കർമ്മങ്ങൾക്ക് തൃശ്ശൂർ അതിരൂപത വൈസ് ചാൻസലർ ഫാദർ ഷിജോ ചിരിയങ്കണ്ടത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന ശ്രാദ്ധ ഊട്ട് സദ്യ നടക്കും. 20,000 പേർക്ക് ശ്രാദ്ധസദ്യ നൽകും കുട്ടികൾക്ക് ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപാട് ചടങ്ങുകളും ഉണ്ടാകും.

Ambiswami restaurant

. ശ്രാദ്ധാചരണത്തിന്റെ ഭാഗമായി ഇത്തവണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 25 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്. അന്നേ ദിവസം സമീപത്തുള്ള ആശുപത്രികളിൽ നടക്കുന്ന എല്ലാ ഡയാലിസിസ് ചെലവുകളും ട്രസ്റ്റ് നിർവഹിക്കും. , അസിസ്റ്റന്റ് വികാരി ഫാദർ തോമസ് ഊക്കൻ, ജനറൽ കൺവീനർ കെ.പി പോളി, കൈക്കാരന്മാരായ സെബി താണിക്കൽ, വി.കെ ബാബു , ഡേവീസ് ചീരൻ, വിവിധ കമ്മിറ്റി കൺവീനർമാരായ ജെയ്സൺ നീലങ്കാവിൽ ,സി.കെ വിൻസെൻ്റ്, പി.എ.തോമാസ്, ജോസ്ഫീന ജോസഫ്, പി.എൽ ജോൺസൺ, എം.വി ജോഷി, രാജേഷ് ജാക്ക് പി ആർ ഒ ജോബ്‌ സി ആൻട്രൂസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)