Header 1 vadesheri (working)

നവജാത ശിശുവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച കേസ് , പോലീസ് തെളിവെടുപ്പ് നടത്തി

Above Post Pazhidam (working)

തൃശൂര്‍ : വരടിയത്ത് നവജാതശിശുവിനെ കൊലപ്പെടുത്തി മൃത ദേഹം പൂങ്കുന്നത്ത് കനാലിൽ തള്ളിയ കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. അമ്മ മേഘ, കാമുകന്‍ ഇമ്മാനുവേല്‍ എന്നിവരുടെ വീടുകളിലും മൃതദേഹം ഉപേക്ഷിച്ച തോടിന്‍റെ പരിസരത്തുമായിരുന്നു തെളിവെടുപ്പ്. വരടിയത്തെ മേഘയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പു നടന്നത്.
പ്രസവിച്ച് കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തിയ കുളിമുറി പരിശോധിച്ചു. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത് മേഘ അന്വേഷണ സംഘത്തോടു വിശദീകരിച്ചു. കുഞ്ഞിൻ്റെ മൃതദേഹം തോട്ടിൽ ഉപേക്ഷിച്ച മേഘയുടെ കാമുകൻ ഇമ്മാനുവേലിന്‍റെ വീട്ടിലും തെളിവെടുപ്പ് നടത്തി

First Paragraph Rugmini Regency (working)

കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളേയും റിമാന്‍ഡ് ചെയ്തു. തൃശൂര്‍ പുഴയ്ക്കല്‍ എം.എല്‍.എ. റോഡിലെ കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മയേയും കാമുകനേയും സുഹൃത്തിനേയും പൊലീസ്

Second Paragraph  Amabdi Hadicrafts (working)

അറസ്റ്റ് ചെയ്തിരുന്നു. അവിവാഹിതയായ യുവതി വീട്ടുകാരറിയാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് കൊലപ്പെടുത്തി. വരടിയം സ്വദേശിയായ മേഘയായിരുന്നു കുഞ്ഞിന്റെ അമ്മ. കാമകുനായ മാനുവലിന് മൃതദേഹം കൈമാറുകയായിരുന്നു. സുഹൃത്തിനേയും കൂട്ടി മാനുവലാണ് മൃതദേഹം കനാലില്‍ തള്ളിയത്. ഇരുവരും വന്ന ബൈക്കിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു അറസ്റ്റിലായ മേഘ.

കുഞ്ഞിനെ പ്രസവിച്ചത് വീടിന്റെ മുകള്‍ നിലയിലായിരുന്നു. ഈ വീട്ടില്‍ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.മേഘയുടെ അച്ഛനും അമ്മയും സഹോദരിയും തെളിവെടുപ്പ് സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. മാനുവലിന്റെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. മേഘയും മാനുവലും സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാന്‍‌ താല്‍പര്യമില്ലെന്ന് ഇരുവരും പൊലീസിനോട് വെളിപ്പടുത്തി