വനിതകൾക്ക് സൗജന്യ ആയുർവേദ സോപ്പു നിർമ്മാണ പരിശീലനം
ഗുരുവായൂർ: വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായി
ഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർ അവരെ പരിചരിക്കുന്നവർ വിധവകൾ വനിത സ്വയം തൊഴിൽസംരംഭകർ എന്നിവർക്കായി തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച് ആയുർവേദ സോപ്പുകളുടെ നിർമ്മാണ സൗജന്യ പരിശിലനം ഗുരുവായൂരിൽ നടത്തി.
സർട്ടിഫിക്കറ്റ് വിതരണം പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ സ്വാമിഹരിനാരായണൻ അധ്യക്ഷത വഹിച്ചു. ഇമോസ് ഡയറക്ടർ കെ.കെ. വിദ്യാധരൻ ,ടി. രേഖ എന്നിവർ സാങ്കേതിക പരിശീലനത്തിന് നേതൃത്വം നൽകി. ട്രസ്റ്റി സബിത രഞ്ജിത്ത്,അഖില ബീഗം എന്നിവർ സംസാരിച്ചു