Post Header (woking) vadesheri

വണ്ടിപ്പെരിയാർ യാത്രയുടെ ചിത്രം, ഷാഹിദ കമാലിനെതിരെ പ്രതിഷേധമിരമ്പി

Above Post Pazhidam (working)

ഇടുക്കി : ആറ് വയസ്സുകാരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയ്ക്കിടെ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ആളുകളിൽ നിന്നും ഉയരുന്നത്. ചിരിച്ചുകൊണ്ടുള്ള സെൽഫിയായിരുന്നു ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

Ambiswami restaurant

ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയിൽ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു. ഇതോടെ നിരവധി പേർ ചിത്രത്തിന് താഴെ വിമർശനവുമായി എത്തി. ഉല്ലാസ യാത്രയാണോ പോകുന്നത് എന്നായിരുന്നു കമന്റുകളിൽ നിറഞ്ഞ ചോദ്യം.

പ്രതിഷേധമിരമ്പിയതോടെ പോസ്റ്റ്മുക്കി ഷാഹിദ തടിതപ്പി. എങ്കിലും ഷാഹിദയുടെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Second Paragraph  Rugmini (working)